|    Nov 23 Thu, 2017 7:22 am
FLASH NEWS

നഴ്‌സുമാരുടെ സമരത്തിന് പിന്തുണ അര്‍പ്പിച്ച് നടി റിമ കല്ലിങ്കല്‍ സമരപ്പന്തലിലെത്തി

Published : 9th November 2017 | Posted By: fsq

 

കോട്ടയം: ഭാരത് ആശുപത്രിയില്‍ 94 ദിവസമായി തുടരുന്ന നഴ്‌സുമാരുടെ സമരത്തിന് പിന്തുണ അര്‍പ്പിച്ച് നടി റിമ കല്ലിങ്കല്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു. ന്യായമായ തൊഴിലിടത്തിന് വേണ്ടി, ന്യായമായ തൊഴില്‍ സാഹചര്യത്തിന് വേണ്ടി സംസാരിക്കാന്‍ ഒരു യൂനിയന്‍ ഉണ്ടാവണമെന്ന് ആഗ്രഹിച്ച നഴ്‌സുമാരെ പിരിച്ചുവിട്ടുവെന്ന് റിമ പറഞ്ഞു. ഇതിനെതിരെ 94 ദിവസമായി സമരം ചെയ്യുന്ന നഴ്‌സുമാരുടെ കൂടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇങ്ങോട്ടു വന്നുകൊണ്ടിരിക്കുമ്പോള്‍ എന്റെ കൂടെ രണ്ട് നഴ്‌സുമാരുണ്ടായിരുന്നു. ഞങ്ങളുടെ സമരം വിജയക്കണമെന്നത് ഞങ്ങളുടെ മാത്രം ആവശ്യമല്ല, ഇനി വരുന്ന ഓരോ നഴ്‌സുമാരുടെയും ആവശ്യമാണെന്നാണ് അവര്‍ പറഞ്ഞത്. ഇനി വരുന്ന ഓരോരോ നഴ്‌സുമാര്‍ക്കും ജീവിക്കാന്‍ കൃത്യമായ തൊഴിലിടവും കൃത്യമായ സാലറിയും, എജ്യൂക്കേഷന്‍ ലോണെങ്കിലും തിരിച്ചടക്കാന്‍ കൃത്യമായി ഒരു സാലറി കിട്ടണം. വരും തലമുറയ്ക്ക് കൂടി വേണ്ടിയുള്ള ഫൈറ്റാണ് എന്നു പറഞ്ഞതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും റിമ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക