|    Nov 20 Mon, 2017 1:08 am
FLASH NEWS

നഴ്‌സുമാരുടെ സമരം പിന്‍വലിച്ചു

Published : 11th August 2017 | Posted By: fsq

 

അടൂര്‍: മരിയ ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം അവസാനിപ്പിച്ചു. ബുധനാാഴ്ച രാവിലെ മുതല്‍ ആരംഭിച്ച നഴ്‌സുമാരുടെ സമരം ഇന്നലെ ഉച്ചയോടെ ആശുപത്രി മാനേജ്‌മെന്റും യുനൈറ്റഡ് നഴ്‌സസ് അസോയിയേഷന്‍ ഭാരവാഹികളും നമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തു തീര്‍പ്പായത്. നഴ്‌സ് അസോസിയേഷന്‍ യൂനിറ്റ് പ്രസിഡന്റിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് നഴ്‌സുമാര്‍ സമരം തുടങ്ങിയത്.രാവിലെ മാനേജുമെന്റുമായി യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസിംഷാ, ജില്ലാ പ്രസിഡന്റ് ജിതിന്‍ തോമസ്, വൈസ് പ്രസിഡന്റ് ഗോപികാ സുജിത് ജില്ലാ കമ്മിറ്റിയംഗം തോമസ് കെ മാത്യു ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക