|    Jul 21 Fri, 2017 4:25 pm
FLASH NEWS
Home   >  Kerala   >  

നഴ്‌സുമാരുടെ സമരം നേരിടാന്‍ നടപടി; കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ വിന്യസിക്കും

Published : 16th July 2017 | Posted By: mi.ptk

കണ്ണൂര്‍: വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ നടപടിയുമായി ജില്ലാ ഭരണകൂടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സിങ് വിദ്യാര്‍ഥികളെ വിന്യസിച്ച് പ്രതിസന്ധി മറികടക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നാളെ മുതല്‍ തീരുമാനം നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജില്ലയിലെ വിവിധ നഴ്‌സിങ് സ്ഥാപനങ്ങളില്‍ നിന്നായി 150 വിദ്യാര്‍ഥികളെ 10 സ്വകാര്യ ആശുപത്രികളിലായി വിന്യസിക്കും. ഇത്തരത്തില്‍ വിദ്യാര്‍ഥികളെ എത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
അനിശ്ചിത കാല സമരത്തില്‍ നിന്ന് യുഎന്‍എ പിന്മാറിയെങ്കിലും ഐഎന്‍എ(ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍) സമരത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി. കണ്ണൂര്‍, കാസര്‍കോട്, തിരുവനന്തപുരം, കോല്ലം എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് ഐഎന്‍എ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക