|    Aug 18 Sat, 2018 12:16 am
FLASH NEWS

നഴ്‌സുമാരുടെ സമരം അട്ടിമറിക്കാനുള്ള പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹം: കാംപസ് ഫ്രണ്ട്

Published : 16th September 2017 | Posted By: fsq

 

കോട്ടയം: ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന കോട്ടയം ഭാരത് ഹോസ്പിറ്റലിലെ നഴ്‌സുമാരെ അന്യായമായി മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത കേരള പോലിസിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹാദി അഭിപ്രായപ്പെട്ടു. മാനേജ്‌മെന്റിന്റെ ചട്ടുകമായാണ് പോലിസ് പ്രവര്‍ത്തിക്കുന്നത്. യുഎന്‍എ ഇന്ന് നടത്താന്‍ തീരുമാനിച്ച കരിദിനത്തിന് കാംപസ് ഫ്രണ്ട് കോട്ടയം ജില്ലാ കമ്മറ്റിയുടെ എല്ലാവിധ പിന്തുണ പ്രഖ്യാപിച്ചു.നഴ്‌സുമാരുടെ അവകാശ പോരാട്ടങ്ങളെ പോലിസിന്റെ ഗുണ്ടായിസം കൊണ്ട് നേരിടാനാണെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് കാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുമെന്ന് ജില്ലാ സെക്രട്ടറി അന്‍സല്‍ പായിപ്പാട് യോഗത്തില്‍ അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss