|    Aug 21 Tue, 2018 9:23 am
FLASH NEWS
Home   >  Kerala   >  

നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം; മാനേജ്‌മെന്റ് അപ്പീല്‍ തള്ളി

Published : 11th May 2018 | Posted By: mtp rafeek


കൊച്ചി: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. അപ്പീല്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. ശമ്പള വിജ്ഞാപനം നടപ്പിലാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. നഴ്‌സുമാരുടെ മിനിമം ശമ്പളം 2,0000 രൂപയാക്കി നേരത്തേ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോക്ടര്‍മാര്‍ ഒഴികെയുള്ള മറ്റ് ആശുപത്രി ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ചിരുന്നു. ഇതിനെതിരേയാണ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss