|    Oct 23 Mon, 2017 3:31 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നഴ്‌സിങ് ഹോമില്‍ ഗുണ്ടാസംഘത്തിന്റെ തേര്‍വാഴ്ച

Published : 2nd October 2017 | Posted By: fsq

 

ഹൂഗ്ലി: പരിക്കേറ്റ സുഹൃത്തിന് ഉടന്‍ ചികില്‍സ നല്‍കണമെന്നാവശ്യപ്പെട്ടു നഴ്‌സിങ് ഹോമില്‍ ഗുണ്ടാ സംഘത്തിന്റെ തേര്‍വാഴ്ച. പശ്ചിമ ബംഗാളിലെ ശ്രീറാംപോരിലെ പാരാമൗണ്ട് നഴ്‌സിങ് ഹോമിലാണ് സംഭവം. ഞായറാഴ്ച രാവിലെ 6.30ഓടെയാണ് മോട്ടോര്‍ ബൈക്കിലെത്തിയ 10ഓളം പേരടങ്ങുന്ന സംഘം ആശുപത്രിയുടെ ഐസിയുവിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചത്. ഡ്യൂട്ടി ഡോക്ടര്‍ക്കെതിരേ തോക്ക് ചൂണ്ടിയ സംഘം അപകടത്തില്‍പെട്ട സുഹൃത്തിന് ഉടന്‍ ചികില്‍സ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ചികില്‍സയുടെ ഭാഗമായി രേഖകളില്‍ ഒപ്പുവയ്ക്കാന്‍ പറഞ്ഞ ആശുപത്രി ജീവനക്കാരനെ സംഘം ക്രൂരമായി മര്‍ദിച്ചു. ആശുപത്രി ജീവനക്കാര്‍ പോലിസിനെ വിളിച്ചതോടെ സംഘം പരിക്കേറ്റ സുഹൃത്തിനെയും കൊണ്ട് രക്ഷപ്പെട്ടു. ഇവര്‍ക്കൊപ്പം മുറിവേറ്റ ഒരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് സുകേഷ് ജെയ്ന്‍ പറഞ്ഞു.അക്രമത്തിനു പിന്നില്‍ പ്രദേശത്തെ ഗുണ്ടാ സംഘമാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. മറ്റേതെങ്കിലും സംഘവുമായുള്ള ഏറ്റുമുട്ടലിനിടെ ആറംഗ സംഘത്തിലൊരാള്‍ക്ക് പരിക്കേറ്റതാവാമെന്നു കേസ് അന്വേഷിക്കുന്ന പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സുകേഷ് ജെയിന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക