|    Sep 21 Thu, 2017 11:20 pm
Home   >  Todays Paper  >  Page 4  >  

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

Published : 17th July 2016 | Posted By: SMR

കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രി നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി ഉള്ള്യേരി കരിക്കാലില്‍ ഉണ്ണികൃഷ്ണന്റെ മകള്‍ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. കോളജിന്റെ വനിതാ ഹോസ്റ്റലില്‍ കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം.
പ്രണയ നൈരാശ്യം മൂലം ജീവനൊടുക്കിയെന്നാണ് പ്രാഥമിക വിവരം. ഇതര മതസ്ഥനായ യുവാവുമായി ശ്രീലക്ഷ്മി പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവത്രെ. ഇതിനിടെ, കുട്ടിയെ കാണാതായെന്നു കാട്ടി മാതാവ് മെഡിക്കല്‍ കോളജ് പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. കഴിഞ്ഞദിവസം വീട്ടില്‍ പോയി മടങ്ങിയെത്തിയതു മുതല്‍ ശ്രീലക്ഷ്മി കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്നാണ് ഹോസ്റ്റലില്‍ നിന്നു ലഭിക്കുന്ന വിവരം. ഇന്നലെ തഹസില്‍ദാരുടെ മേല്‍നോട്ടത്തില്‍ മെഡിക്കല്‍ കോളജ് പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക