|    Oct 24 Tue, 2017 2:29 am
FLASH NEWS
Home   >  Kerala   >  

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം;മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 27th June 2016 | Posted By: mi.ptk

suicide

അടൂര്‍: നഴ്‌സിങ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. അടൂര്‍ ഏനാടിമംഗലം മൗണ്ട് സിയോണ്‍ കോളേജിലെ മൂന്നാംവര്‍ഷ ബിഎസ് സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അധ്യാപകര്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കോളേജ് പ്രിന്‍സിപ്പളിനും നാല് അധ്യാപകര്‍ക്കുമെതിരെ പത്തനാപുരം പോലീസ് കേസെടുത്തിട്ടുണ്ട്.
അധ്യാപകര്‍ വിദ്യാര്‍ത്ഥിനിയെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് രക്ഷിതാക്കള്‍ നേരത്തെ തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആര്‍ടിസിയില്‍ പഠനത്തിന്റെ ഭാഗമായി നടന്ന പരിശീലനത്തിനിടെ സുഖമില്ലാതായ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അധ്യാപകര്‍ വിസമ്മതിച്ചായും രക്ഷിതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യാശ്രമം നടത്തിയത്. കോളേജില്‍ നിന്ന് മടങ്ങി വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി അമിതമായ അളവില്‍ ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോളേജ് മാനേജരെ ഉപരോധിച്ചതിനെത്തുടര്‍ന്നാണ് അധ്യാപകരെ സസ്‌പെന്റ് ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക