|    Nov 18 Sat, 2017 4:24 am
Home   >  Todays Paper  >  Page 5  >  

നഴ്‌സിങ് പ്രവേശനത്തിലും കള്ളക്കളി : രമേശ് ചെന്നിത്തല

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഒറ്റ അലോട്ട്‌മെന്റ് പോലും നടത്താതെ സ്വാശ്രയ നഴ്‌സിങ് കോളജുകളിലെ മുഴുവന്‍ മെറിറ്റ് സീറ്റും സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് അടിയറ വയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലേത് പോലെ നഴ്‌സിങ് പ്രവേശനത്തിലും സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ ചെയ്യുകയാണ്. നഴ്‌സിങില്‍ 50 ശതമാനം മെറിറ്റ് സീറ്റില്‍ ആദ്യ അലോട്ട്‌മെന്റ് ജൂലൈ 10നും, രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂലൈ 31നും നടക്കേണ്ടതായിരുന്നു. രണ്ടും നടന്നില്ല. ഇനി  സ്‌പോട്ട്  അഡ്മിഷന്‍   വഴി  മാനേജ്‌മെന്റുകള്‍ക്ക്  സ്വന്തമായി  പ്രവേശനം നടത്താനുള്ള  അവസരമാണ് സര്‍ക്കാര്‍  നല്‍കിയിരിക്കുന്നത്.    മെഡിക്കല്‍  പ്രവേശനത്തില്‍ ഒരു കുഴപ്പവുമില്ല എന്നും  പറയുന്ന  വകുപ്പ് മന്ത്രി  ഏതു  ലോകത്താണ്  ജീവിക്കുന്നതെന്നും ചെന്നിത്തല  ചോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക