|    Aug 19 Sat, 2017 1:41 am
FLASH NEWS
Home   >  Kerala   >  

നഴ്‌സറിക്കുട്ടിയെപ്പോലെ മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ ഇരിക്കേണ്ടി വന്നത് അപമാനകരമെന്ന് തിരുവഞ്ചൂര്‍

Published : 1st August 2017 | Posted By: G.A.G


പത്തനംതിട്ട : നഴ്‌സറി സ്‌കൂളില്‍ കുട്ടി ഇരിക്കുന്ന പോലെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ ഇരിക്കേണ്ടി വന്നത് മലയാളികള്‍ക്കാകെ അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ അഭിപ്രായപ്പെടു.
പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ബിജെപിയുടെ  അഴിമതി  സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പോസ്റ്റാഫീസ് മാര്‍ച്ചും ധര്‍ണ്ണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.
ഗവര്‍ണ്ണര്‍ക്ക് ഇടപെടുന്നതിന് ഭരണഘടനയില്‍ ഇല്ലാത്ത ഒരു കാര്യത്തിന്റെ പേരില്‍ ഗവര്‍ണ്ണര്‍ക്ക് മുഖ്യമന്ത്രിയെ വിളിച്ച് ശാസിക്കേണ്ട ഒരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടായത് ക്രമസമാധാനം തകര്‍ന്നതുകൊണ്ടാണ്. ഭയപ്പാടില്ലാതെ മനുഷ്യന് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഭരണത്തിന്റെ കടിഞ്ഞാണ്‍ പിണറായിയുടെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടതാണ് ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ ശാസിക്കാന്‍ ഇടയാക്കിയത്.
മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയ സംഭവത്തെ തിരുവഞ്ചൂര്‍ രൂക്ഷമായി വിമര്‍ശിച്ചു. പിണറായി വിജയന് മാധ്യമ പ്രവര്‍ത്തകരോട് മാത്രമാണ് പ്രതിഷേധം ഉള്ളതെന്നും കേരളത്തിന്റെ ചരിത്രത്തില്‍ ഇതിന് മുന്‍പ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. സര്‍ക്കാരും ഗവര്‍ണ്ണറും ഒരുപോലെ ഭരണഘടന ലംഘിക്കുകയാണ്. ഹൈക്കോടതിയും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഒന്നിച്ച് അവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്ന പോലീസിലെ അഴിച്ചുപണിക്കാണ് മുഖ്യമന്ത്രി ഇപ്പോള്‍ തയ്യാറായത് എന്നും തിരുവഞ്ചൂര്‍ പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.
പത്തനംതിട്ട ഹെഡ് പോസ് റ്റോഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക