|    Sep 25 Tue, 2018 6:27 pm
FLASH NEWS

നഴസിംഗ് ഹോം കെട്ടിടത്തില്‍ വന്‍ അഗ്‌നി ബാധ

Published : 29th May 2018 | Posted By: kasim kzm

നാദാപുരം: ഗവ. താലുക്ക് ആശുപത്രി പരിസരത്തെ നഴ്—സിംഗ് ഹോം കെട്ടിടത്തിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. നാദാപുരം സ്വദേശി എം ടി സൂപ്പി ഹാജിയുടെ മക്കളുടെ ഉടമസ്ഥതയിലുള്ള നഴ്—സിംഗ് ഹോമിന്റെ മൂന്നാമത്തെ നിലയിലെ മേല്‍ക്കുരയ്ക്കാണ് തീ പടര്‍ന്ന് പിടിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ കവുക്കോലുകള്‍ക്ക് തി പടര്‍ന്ന് പിടിക്കുകയായിരുന്നു.
ഇതോടെ മേല്‍ക്കൂര പാകാനുപയോഗിച്ച ആസ്ബസ്—റ്റോസിന് തീ പിടിച്ചതോയെ ഷീറ്റ് ചൂടായി പൊട്ടി തെറിക്കുകയും ചെയ്തു. സ്റ്റേഷന്‍ ഓഫിസര്‍ പി കെ ബാസിത്തിന്റെ നേതൃത്വത്തില്‍ ചേലക്കാട് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്—സും നാട്ടുകാരും ചെര്‍ന്ന് തീ അണച്ചതിനാല്‍ കെട്ടിടത്തിന്റെ മറ്റിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായി. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് തീ പിടിച്ചതോടെ റോഡില്‍ ഗതാഗത കുരുക്കും രൂപപ്പെട്ടും നാട്ടുകാരും പോലിസും ഏറെ പരിശ്രമിച്ചാണ് റോഡിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss