|    Oct 17 Wed, 2018 12:02 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

നളിനി നെറ്റോക്ക് എതിരായ ഹരജി : വിധി അടുത്ത മാസം

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഫയലില്‍ ക്രമക്കേട് കാണിച്ചെന്നുകാട്ടി വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ വാദം പൂര്‍ത്തിയായി. അടുത്ത മാസം 11ന് തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധിപറയും. പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ ഒമ്പത് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കൊല്ലം പോലിസ് കമ്മീഷണര്‍ അടക്കമുള്ള ഉന്നത ഉ—ദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങളടങ്ങിയ പേജില്‍ അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ മാറ്റംവരുത്തി സര്‍ക്കാരിനു നല്‍കിയെന്നാണ് ആരോപണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss