|    Oct 19 Fri, 2018 3:36 am
FLASH NEWS

നല്ല വാതില്‍ ചടങ്ങിനായി പോയവര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് അപകടത്തില്‍പ്പെട്ടു; 15 പേര്‍ക്ക് പരിക്ക്

Published : 11th September 2017 | Posted By: fsq

 

അടൂര്‍: വിവാഹ അനുബന്ധ ചടങ്ങിനായി പോയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സഞ്ചരിച്ച മിനിബസ് ചപ്പാത്തിലേക്ക് മറിഞ്ഞ്  മരത്തിലിടിച്ച് 15 പേര്‍ക്ക് പരുക്ക്. നല്ല വാതില്‍ ചടങ്ങിനായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോയവാഹനമാണ് അപകടത്തില്‍ പെട്ടത്. കൈതപറമ്പ് കടികയില്‍ വച്ച് ഇന്നലെ വൈകിട്ട് 4.45നാണ് അപകടം. നാട്ടുകാരും ജനമൈത്രി പോലീസ് ഓഫീസര്‍ പ്രസാദ്, വിശ്വനാഥന്‍ എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ മിനി ബസിന്റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു.കടിക, കിഴക്ക് പുറം അരുണ്‍ നിവാസില്‍ അശ്വതി (54) മരുമകള്‍ ശ്രീലക്ഷ്മി (22), കടിക, വിനയഭവനം ഓമനയമ്മ (62), കൊല്ലൂരേത്ത് തുളസീഭായ് (53), കൃഷ്ണവിലാസം ശാന്തമ്മ (64), പാറയ്ക്കാട്ട് വിജയമ്മ (60), ആശാരിയേത്ത് വിജയ് (52), അഞ്ജലി (18), തട്ടാരുപടി സ്വദേശിനി  രാജലക്ഷ്മി (14), കടിക സ്വദേശി തങ്കപ്പന്‍ പിള്ള ( 62 ), കിഴക്ക് പുറം സ്വദേശി ചന്ദ്രിക ഭായി ( 62 ), സിന്ധു, റോസമ്മ, രാജലക്ഷ്മി, അപര്‍ണ്ണ (12) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അടൂര്‍ ജനറലാശുപത്രിയിലും അടൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss