|    Jul 18 Wed, 2018 8:06 pm
FLASH NEWS

നല്ല നടപ്പാതകളില്ല; മഞ്ചേരിയില്‍ കാല്‍നടയാത്ര അപകട മുനമ്പില്‍

Published : 18th September 2017 | Posted By: fsq

 

മഞ്ചേരി: മതിയായ രീതിയില്‍ നടപ്പാതകളില്ലാത്തത് മഞ്ചേരി നഗരത്തില്‍ കാല്‍നട യാത്രികര്‍ക്ക് ശാപമാവുന്നു. നടപ്പാതകളായി ഉപയോഗിക്കുന്ന ഓടകള്‍ക്കു മുകളിലെ സ്ലാബുകള്‍ തകര്‍ന്നതോടെ കാല്‍നടയാത്ര തീര്‍ത്തും ദുരിതപൂര്‍ണ്ണമായി. നടപ്പാതകള്‍ കേന്ദ്രീകരിച്ചുള്ള തെരുവു കച്ചവടം, റോഡിലേക്ക് ഇറക്കിക്കെട്ടി വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്ന കയ്യേറ്റം എനിനവകൂടിയാവുമ്പോള്‍ അശാസ്ത്രീയവും പൊട്ടിപ്പൊളിഞ്ഞതുമായ നടപ്പാതകളുടെ ചിത്രം പൂര്‍ണ്ണമാവുന്നു. നഗര മധ്യത്തില്‍ പാണ്ടിക്കാട് റോഡ് ഓഴികെ മറഅറെല്ലാ പാതകളും ഇടുങ്ങിയതാണ്. വീതി കുറഞ്ഞ പാതകളില്‍ വാഹനപെരുപ്പം അനുദിനം വര്‍ദ്ധിക്കുന്നു. ഈ പാതകളില്‍ നടപ്പാതകള്‍ പോലും ഉപയോഗത്തിന് പറഅറാത്ത വിധത്തിലായതോടെ റോഡിലിറങ്ങി വേണം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍. ഇതാകട്ടെ, അപകടം മുഖാമുഖം കണ്ടും.  കാലപ്പഴക്കത്താലും യഥാസമയം ഓടകള്‍ നവീകരിക്കാത്തതിനാ ലും മിക്കയിടങ്ങളിലും സ്ലാബുകള്‍ തകര്‍ന്നു കിടക്കുകയാണ്. തകര്‍ന്നടിഞ്ഞ സ്ലാബുകളിലൂടെ നടക്കുന്നവര്‍ കാല്‍ തെന്നി ഓടകളില്‍ വീഴുന്ന സംഭവം തുടര്‍കഥയാണ്. പ്രായമേറിയവരും സ്ത്രീകളും വിദ്യാര്‍ത്ഥികളുമാണ് ഇത്തരത്തില്‍ കൂടുതലായും അപകടത്തില്‍ പെടുന്നത്.  വിദ്യാലയങ്ങളുടേയും മറ്റ് ഓഫീസുകളുടേയും പ്രവര്‍ത്തന സമയം കഴിയുന്ന വൈകുന്നേരങ്ങളില്‍ കാല്‍നടയാത്രക്കാരുടെ തിരക്ക് കൂടുതലാണ്. ഈ സമയമാണ് അപകടങ്ങള്‍ ഏറിയപങ്കും ഉണ്ടാവുന്നത്. മെഡിക്കല്‍ കോളജിലേക്ക് വരുന്നവരും മൂന്ന് ബസ് സ്റ്റാന്റുകളില്‍ നിന്ന് നടന്നെത്താന്‍ കഷ്ടപ്പെടുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss