|    Feb 28 Tue, 2017 1:16 pm
FLASH NEWS

നല്ല ദിനങ്ങള്‍ക്കായി രാജ്യം കാത്തിരിക്കുന്നു: എസ്ഡിപിഐ

Published : 1st December 2016 | Posted By: SMR

പന്തളം: അക്രമവും വര്‍ഗീയതയും ഇല്ലാത്ത അധ്വാനിച്ചുണ്ടാക്കിയ നോട്ട് കൊണ്ട് യഥേഷ്ടം ജീവിച്ചിരുന്ന ആ നല്ല ദിനങ്ങള്‍ക്കായി രാജ്യം കാത്തിരിക്കുകയാണെന്നും അവസരം കിട്ടിയാല്‍ ജനങ്ങള്‍ അത് വിനിയോഗിക്കുമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് പറഞ്ഞു. എകസിവില്‍ കോഡ് മനുവാദത്തെ പ്രതിഷ്ടിക്കാന്‍, പിണറായി സര്‍ക്കാര്‍ മതേതരമാവുക എന്ന പ്രമേയവുമായി എസ്.ഡി.പി.ഐ പന്തളം മുന്‍സിപ്പല്‍ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.  നരേന്ദ്ര മോഡി ഭരിച്ച ഗുജ്‌റാത്തിലടക്കം 60 ശതമാനം ജനങ്ങള്‍ക്ക് ശൗചാലയം ഇല്ലാത്ത രാജ്യത്താണ് ക്യാഷ് ലെസ് ഇന്ത്യ നടപ്പാക്കാന്‍ ബിജെപി. ശ്രമിക്കുന്നത്. രാജ്യത്തെ എന്‍പത് ശതമാനം ജനങ്ങള്‍ക്കും ഡിജിറ്റല്‍ പേമെന്റിനെക്കുറിച്ചോ എ.ടി.എം ഇടപാടുകളെ പറ്റിയോ അറിവില്ലാത്തവരാണ്. ദലിതരായ ഗൗരിക്കും ചാത്തുവിനും രാവുണ്ണിക്കും മുസ്ലി മായ ശംസുദ്ദീനും നാറാത്തെ 21 മുസ്ലിം ചെറുപക്കാര്‍ക്കും യു.എ.പി.എ എന്നാല്‍ ശശികലക്കും ഗോപാലനും തെഗോഡിയക്കും സ്വൈരവിഹാരം ഇതാണ് മതേതര സര്‍ക്കാറുകളുടെ സംഭാവനയെന്നും അദ്ദേഹം പാഞ്ഞു.  ക്യാപ്റ്റന്‍ റംസിഎ ഖാദറിന്റെ നേതൃത്വത്തില്‍ ചേരിക്കലില്‍ നിന്ന് ആരംഭിച്ച പദയാത്ര നഗരസഭയുടെ വിവിധ പ്രദേശങ്ങള്‍ ചുറ്റി പന്തളം ടൗണില്‍ സമാപിച്ചു. ഫൈസല്‍ ഇരാറ്റുപേട്ട, ജാഥാ വൈസ് ക്യാപ്റ്റന്‍ മജീബ്, അനീഷ്, ഷിഹാബ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day