|    Oct 15 Mon, 2018 7:00 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നല്ലതും ചീത്തയുമായ സ്പര്‍ശം : കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ എന്‍സിഇആര്‍ടി

Published : 18th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തു  കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം അതിക്രമങ്ങളെ തിരിച്ചറിയാന്‍ മാര്‍നിര്‍ദേശങ്ങളുമായി എന്‍സിഇആര്‍ടി. പാഠപുസ്തകങ്ങളില്‍ ചിത്രങ്ങള്‍ സഹിതം ബോധവല്‍ക്കരണം നല്‍കാനാണ് എന്‍സിഇആര്‍ടി നീക്കം. കുട്ടികള്‍ നല്ല സ്പര്‍ശനവും ചീത്ത സ്പര്‍ശനവും വേര്‍തിരിച്ചു മനസ്സിലാക്കണമെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എന്‍സിഇആര്‍ടി  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടി—കള്‍ക്കുള്ള ഹെല്‍പ് ലൈന്‍ നമ്പര്‍, പോക്‌സോ നിയമം, ദേശീയ ബാലാവകാശ കമ്മീഷന്‍ എന്നിവയെക്കുറിച്ചുള്ള പ്രയോഗിക ബോധവല്‍ക്കരണവും പാഠപുസ്തകങ്ങളില്‍ നല്‍കണമെന്നും നിര്‍ദേശം പറയുന്നു. ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയം മുന്നോട്ടുവച്ച നിര്‍ദേശം സ്വീകരിച്ചാണു തങ്ങള്‍ ഇത്തരമൊരു നടപടിക്ക് തയ്യാറായതെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ഋഷികേശ് സേനാപതി പ്രതികരിച്ചു. അപമാനിക്കുന്ന തരത്തിലുള്ള സ്പര്‍ശനങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം നല്‍കാന്‍ അധ്യാപകരും തയ്യാറാവണം. എന്നാല്‍ രക്ഷിതാക്കളാണ് ഇത്തരം സാഹചര്യങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതടക്കമുള്ള രീതിയെക്കുറിച്ച് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത സെഷന്‍ മുതല്‍ ടെക്സ്റ്റ് ബുക്കിന്റെ പിറകിലെ കവറിനത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിത്തുടങ്ങാനാണ്  ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും വിധത്തിലായിരിക്കും ഇതെന്നും എന്‍സിഇആര്‍ടി ഡയറക്ടര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss