|    Jul 23 Sun, 2017 4:11 am
FLASH NEWS
Home   >  Todays Paper  >  page 11  >  

നര്‍സിങ് വരും; എല്ലാം ശരിയായി

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ പുരുഷ ഗുസ്തി താരം നര്‍സിങ് യാദവ് റിയോയിലേക്ക്. ഒളിംപിക്‌സ് നഷ്ടമായേക്കുമെന്ന ഭീതിയില്‍ നിന്ന് നര്‍സിങ് ഉയിര്‍ത്തെഴുന്നേറ്റത് മെഡലെന്ന സ്വപ്‌നത്തിലേക്കാണ്. ദേശീയ ആന്റി ഡോപിങ് ഏജന്‍സി (നാഡ) ഇന്നലെ നര്‍സിങിനെ കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയായിരുന്നു.ഗൂഢാലോചനയുടെ ഇരയാണ് താരമെന്നും നാഡ ചൂണ്ടിക്കാട്ടി.
ഉത്തേജക പരിശോധനയി ല്‍ രണ്ടു തവണയും പരാജയപ്പെട്ടതോടെയാണ് നര്‍സിങ് ക്രൂശിക്കപ്പെടുന്നത്. എന്നാല്‍ താന്‍ നിരപരാധിയാണെന്ന വാദത്തി ല്‍ താരം ഉറച്ചുനിന്നു. കഴിഞ്ഞയാഴ്ച നാഡയുടെ അച്ചടക്കസമിതിക്കു മുമ്പാകെ ഹാജരായ നര്‍സിങും വക്കീലും സംഭവം ഗൂഢാലോചനയാണെന്നാണ് ആരോപിച്ചത്. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ നല്‍കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടിരുന്നു.
17കാരനായ ഒരു താരമടക്കം രണ്ടു ഗുസ്തി താരങ്ങളാണ് തന്നെ ചതിച്ചതെന്നും നര്‍സിങ് പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ശനിയാഴ്ച നാഡ നര്‍സിങിന്റെ വിധി പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു ആദ്യ റിപോര്‍ട്ട്. പിന്നീട് ഇതു ഞായറാഴ്‌യെന്നാ യി. ഒടുവില്‍ ഇന്നലെ നര്‍സിങ് നിരപരാധിയാണെന്ന് നാഡ പ്രഖ്യാപിക്കുകയായിരുന്നു.
നര്‍സിങിന്റെ ഭാഗത്തു നിന്ന് മനപ്പൂര്‍വ്വമായ ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്നും ചിലര്‍ അദ്ദേഹത്തെ കുടുക്കുകയായിരുന്നുവെ ന്നും വിധി പ്രഖ്യാപിക്കവെ നാഡ മേധാവി നവീന്‍ അഗര്‍വാള്‍ വ്യക്തമാക്കി. 2015ലെ ആന്റി ഡോപ്പിങ് നിയമാവലിയിലെ ആര്‍ട്ടിക്കിള്‍ 10.4ന്റെ ആനുകൂല്യത്തിന് നര്‍സിങിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഉത്തേജക പരിശോധനയില്‍ നര്‍സിങ് പരാജയപ്പെട്ടെന്ന റിപോര്‍ട്ടുക ള്‍ പുറത്തുവന്നത്. ജൂലൈ അഞ്ചിന് താരത്തില്‍ നിന്നു ശേഖരിച്ച സാംപിളുകളില്‍ നിരോധിതമരുന്നിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
റിയോ ഒളിംപിക്‌സില്‍ 74 കിഗ്രാം വിഭാഗത്തിലാണ് നര്‍സിങ് മല്‍സരിക്കുന്നത്. നര്‍സിങിനു വിലക്കു വരികയാണെങ്കില്‍ പകരക്കാരനായി പ്രവീണ്‍ റാണയെ ടീമിലുള്‍പ്പെടുത്താന്‍ നേര ത്തേ  ദേശീയ ഗുസ്തി ഫെഡറേഷന്‍ തീരുമാനിച്ചിരുന്നു.
നര്‍സിങ് ഇത് രണ്ടാം കടമ്പ കടന്നാണ് ഒളിംപിക്‌സിന് പോവുന്നത്. നേരത്തേ മുന്‍ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറും തമ്മിള്ള നിയമപോരാട്ടത്തെയാണ് താരം അതിജീവിച്ചത്. യോഗ്യതാ ടൂര്‍ണമെന്റ് കളിച്ച് നര്‍സിങ് ഒളിംപിക്‌സിനു ടിക്കറ്റെടുത്തപ്പോള്‍ സുശീലിനു പരിക്കുമൂലം ചാംപ്യന്‍ഷിപ്പില്‍ നിന്നു വിട്ടുനില്‍ക്കേണ്ടിവന്നു.
ഇതേത്തുടര്‍ന്ന് താനും നര്‍സിങുമായി ഒരു മല്‍സരം സംഘടിപ്പിക്കണമെന്നും ഇതില്‍ ജയിക്കുന്നവര്‍ക്ക് ഒളിംപിക്‌സ് അനുമതി നല്‍കണമെന്നും സുശീല്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. എന്നാല്‍ സുശീലിന്റെ ആവശ്യം കോടതി തള്ളിക്കളയുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക