|    Mar 24 Fri, 2017 3:48 am
FLASH NEWS

നര്‍സിങ് യാദവിന് നാലു വര്‍ഷം വിലക്ക്; ഒളിംപിക്‌സ് നഷ്ടമായി

Published : 20th August 2016 | Posted By: SMR

പുരുഷവിഭാഗം ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളിലൊന്നായിരുന്ന നര്‍സിങ് യാദവിന് റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കാനാവില്ല. അന്താരാഷ്ട്ര കായിക കോടതി നാലു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയതോടെയാണ് താരത്തിന്റെ ഒളിംപിക്‌സ് മോഹം പൊലിഞ്ഞത്.
ഉത്തേജക പരിശോധനയി ല്‍ പരാജയപ്പെട്ട നര്‍സിങിന് നേരത്തേ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. താരം ഗൂഢാലോചനയുടെ ഇരയാണെന്നാണ് അന്നു നാഡ ചൂണ്ടിക്കാണിച്ചത്.
എന്നാല്‍ നാഡയുടെ ഈ വിധിക്കെതിരേ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) അന്താരാഷ്ട്ര കായിക കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നര്‍സിങിനെ കുറ്റവിമുക്തനാക്കിയ നാഡയുടെ നടപടി റദ്ദാക്കി കോടതി താരത്തെ ശിക്ഷിച്ചത്.
ഈ വര്‍ഷം ജൂണ്‍ 25, ജൂലൈ അഞ്ച് എന്നിങ്ങനെ രണ്ടു ദിവസം നടത്തിയ ഉത്തേജക പരിശോധനയിലും നര്‍സിങിന്റെ ശരീരത്തില്‍ നിരോധിത മരുന്നായ മെതാന്‍ഡിനോണിന്റെ അംശം കണ്ടെത്തിയിരുന്നു. അതേസമയം, ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്നും ചിലര്‍ തന്നെ കുടുക്കുകയായിരുന്നുവെന്നുമാണ് 26കാരന്‍ നാഡയ്ക്കു മുമ്പാകെ വാദിച്ചത്.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക