|    Nov 15 Thu, 2018 11:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

നര്‍സിങ് കുറ്റവിമുക്തന്‍; ഒളിംപിക്‌സില്‍ പങ്കെടുക്കും

Published : 2nd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തേജകമരുന്ന് വിവാദത്തിലകപ്പെട്ട ഗുസ്തി താരം നര്‍സിങ് യാദവിന് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി(നാഡ)യുടെ ശുദ്ധിപത്രം. നര്‍സിങ് ഗൂഢാലോചനയുടെ ഇരയാണെന്ന് നാഡ മേധാവി നവീന്‍ അഗര്‍വാള്‍ പറഞ്ഞു.
താരത്തെ കുടുക്കാന്‍ ശ്രമം നടന്നുവെന്ന് നര്‍സിങിന്റെ അഭിഭാഷകന്‍ അച്ചടക്കസമിതി മുമ്പാകെ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം ശരിവച്ചാണു നടപടി. മനപ്പൂര്‍വമല്ല ഉത്തേജകം ഉപയോഗിച്ചതെന്ന വാദവും അംഗീകരിച്ചു. ഇതോടെ നര്‍സിങ് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കും. 74 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ്  മല്‍സരിക്കുക.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss