|    Jul 20 Thu, 2017 6:18 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നര്‍സിങിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉത്തേജകമരുന്ന് വിവാദത്തില്‍ നിന്ന് രക്ഷപ്പെട്ട് റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേര്‍ന്നു. താരവുമായി ഇന്നലെ മോദി കൂടിക്കാഴ്ച നടത്തി.
തനിക്ക് ഒരു തരത്തിലുള്ള അനീതിയും നേരിടേണ്ടിവരില്ല. രാജ്യത്തിനായി മെഡല്‍ നേടാന്‍ കഠിന പരിശ്രമം നടത്തണമെന്നും മോദി ആത്മവിശ്വാസം നല്‍കിയതായി നര്‍സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഉത്തേജകമരുന്ന് വിവാദത്തില്‍പ്പെട്ട നര്‍സിങിനു ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) അനുമതി നല്‍കുകയായിരുന്നു.
ഉത്തേജകമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തനിക്കു നല്‍കിയ ഭക്ഷണത്തില്‍ ആരോ ഉത്തേജകമരുന്ന് കലര്‍ത്തിയതാണെന്നുമുള്ള നര്‍സിങിന്റെ വാദം അംഗീകരിച്ചാണ് നാഡ നര്‍സിങിന് ക്ലീന്‍ചീറ്റ് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ താരത്തിന് നാഡ അനുമതി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക