|    Jul 23 Mon, 2018 4:05 am
FLASH NEWS
Home   >  Todays Paper  >  page 12  >  

നര്‍മദ പദ്ധതി : ഡല്‍ഹിയില്‍ പ്രതിഷേധം

Published : 15th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ കുടിയൊഴിപ്പിക്കപ്പെട്ട 40,000 കുടുംബങ്ങളെ പുനരധിവസിപ്പിച്ചില്ലെന്നാരോപിച്ച് സാമൂഹികപ്രവര്‍ത്തകരും തൊഴിലാളികളും ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജലവിഭവമന്ത്രാലയം സ്ഥിതിചെയ്യുന്ന ശ്രാം ശക്തിഭവനു മുമ്പിലാണ് വിവിധ സര്‍ക്കാരിതര സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കേന്ദ്ര ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരിക്ക് അവര്‍ നിവേദനം സമര്‍പ്പിച്ചു. നര്‍മദ താഴ്‌വരയിലെ 40,000 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss