|    Jul 19 Thu, 2018 11:13 pm
FLASH NEWS
Home   >  National   >  

നരോദാ പാട്യ കൂട്ടക്കൊല:മുഖ്യപ്രതിക്ക് അനുകൂലമായി അമിത്ഷായുടെ മൊഴി

Published : 18th September 2017 | Posted By: mi.ptk

അഹമ്മദാബാദ്: നരോദാഗാം കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിക്ക് അനുകൂലമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മൊഴി.അന്നത്തെ ഗുജറാത്ത് മന്ത്രിയും, കേസിലെ മുഖ്യപ്രതിയുമായ മായാ കോദ്‌നാനിക്ക് അനുകൂലമായാണ് അമിത്ഷാ മൊഴി നല്‍കിയത്.അഹമ്മദാബാദിലെ പ്രത്യേക കോടതിയില്‍ നേരിട്ടെത്തിയാണ് അമിത്ഷാ മൊഴി നല്‍കിയത്. നരോദാ പാട്യ കലാപം നടക്കുമ്പോള്‍ മായാ കോദ്‌നാനി നിയമസഭയിലായിരുന്നുവെന്നാണ് അമിത്ഷാ നല്‍കിയ മൊഴി. കോദ്‌നാനിയുടെ വാദം ശരിവക്കുന്നതാണ് അമിത്ഷാ നല്‍കിയ മൊഴി. ഇത് പ്രതിഭാഗത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
അമിത് ഷാ ഉള്‍പ്പെടെ  14 സാക്ഷികളാണ് കേസിലുള്ളത്. നീട്ടിക്കൊണ്ടു പോകാതെ, നാലു മാസത്തിനുള്ളില്‍ കേസില്‍ വിധിപറയണമെന്ന് നേരത്തെ സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു.
ഗുജറാത്ത് കലാപത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട നരോദാ പാട്യ കൂട്ടക്കൊലയില്‍ മുഖ്യആസൂത്രകയാണ് മായാ കോദ്നാനി. 30 പുരുഷന്‍മാരും 32 സ്ത്രീകളും 33 കുട്ടികളുമാണ് നരോദാ പാട്യയില്‍ കൊല്ലപ്പെട്ടത്. കേസില്‍ 28 വര്‍ഷത്തേക്കാണ് മായാ കോദ്നാനിയെ കോടതി ശിക്ഷിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss