|    Oct 19 Fri, 2018 12:48 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നരോദാപാട്യ കൂട്ടക്കൊല : സാക്ഷിവിസ്താരത്തിന് ഹാജരാവാന്‍ അമിത് ഷായോട് കോടതി

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ നടന്ന നരോദാപാട്യ കൂട്ടക്കൊലക്കേസിന്റെ സാക്ഷിവിസ്താരത്തിന് ഹാജരാവാന്‍ ബിജെപി ദേശീയ അധ്യക്ഷനും ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത് ഷായോട് വിചാരണക്കോടതി ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതിയും ഗുജറാത്തിലെ നരേന്ദ്രമോദി മന്ത്രിസഭയില്‍ അംഗവുമായിരുന്ന മായാ കോഡ്‌നാനിയുടെ അപേക്ഷയെ തുടര്‍ന്നാണ് തിങ്കളാഴ്ച നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാവണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടത്. നരോദാപാട്യ കൂട്ടക്കൊല നടക്കുമ്പോള്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്നും താനും അമിത് ഷായും മറ്റു ചിലരോടൊപ്പം ഒരു ആശുപത്രിയിലായിരുന്നുവെന്നുമാണ് കോഡ്‌നാനിയുടെ വാദം. അതേസമയം, തിങ്കളാഴ്ച അമിത് ഷാ കോടതിയില്‍ ഹാജരായില്ലെങ്കില്‍ വീണ്ടും വിളിച്ചുവരുത്തില്ലെന്ന് ജഡ്ജി വ്യക്തമാക്കി. നരോദാപാട്യയില്‍ 32 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടെ 95 പേര്‍ കൂട്ടക്കൊലയ്ക്ക് ഇരയായ സംഭവത്തില്‍ കോഡ്‌നാനിക്കു നിര്‍ണായക പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss