|    Apr 29 Sat, 2017 5:19 am
FLASH NEWS

നരോദപാട്യ കൂട്ടക്കൊല: ജഡ്ജിയുടെ പിന്മാറ്റം അന്വേഷിക്കണം- ദാറുല്‍ ഖദ

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: ഗുജറാത്തില്‍ 2002ലെ വംശഹത്യക്കിടെ നരോദപാട്യയിലുണ്ടായ കൂട്ടകൊലക്കേസില്‍ വിചാരണ നടത്തുന്ന ജഡ്ജി ഒരുകാരണവുമില്ലാതെ കേസില്‍നിന്നും പിന്മാറിയത് എന്തിനാണെന്ന് അന്വേഷണം നടത്തണമെന്ന് ദാറുല്‍ ഖദ സംസ്ഥാന പ്രസിഡന്റ് ഉള്ളാട്ടില്‍ അബ്ദുല്‍ ലത്തീഫ് മൗലവി ആവശ്യപ്പെട്ടു. ഈ കേസില്‍നിന്നും പിന്മാറുന്ന ഏഴാമത്തെ ജഡ്ജിയാണ് അഖില്‍ ഖുറേഷി. നരോദപാട്യ കൂട്ടക്കൊലക്കേസ് നീതിപൂര്‍വമായി നടത്താന്‍ സ്‌പെഷ്യല്‍ കോടതി സ്ഥാപിക്കണം. കെട്ടിക്കിടക്കുന്ന കേസുകളില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കോടതികളില്‍ അടിയന്തര നടപടികള്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day