|    Nov 21 Wed, 2018 5:11 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നരോദഗം കൂട്ടക്കൊല; കോഡ്‌നാനി സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് എസ്‌ഐടി

Published : 4th August 2018 | Posted By: kasim kzm

അഹ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടയില്‍ കൂട്ടക്കൊല നടന്ന നരോദഗം പ്രദേശത്ത് കേസിലെ മുഖ്യപ്രതിയും മുന്‍ മന്ത്രിയുമായ മായാബെന്‍ കോഡ്‌നാനി ഉണ്ടായിരുന്നുവെന്ന് പ്രത്യേകാന്വേഷണ സംഘം (എസ്‌ഐടി) പ്രത്യേക കോടതിയെ അറിയിച്ചു. 10 മിനിറ്റ് കോഡ്‌നാനി സ്ഥലത്തുണ്ടായിരുന്നുവെന്നും ജനക്കൂട്ടത്തെ അക്രമത്തിനു പ്രേരിപ്പിച്ച ശേഷമാണ് അവര്‍ സ്ഥലംവിട്ടതെന്നും എസ്‌ഐടി ബോധിപ്പിച്ചു.
ഗോധ്രയില്‍ ട്രെയിന്‍ കത്തിയതിന്റെ പിറ്റേ ദിവസം 2002 ഫെബ്രുവരി 28നാണ് നരോദഗമില്‍ കൂട്ടക്കൊല നടന്നത്. സംഭവം നടക്കുമ്പോള്‍ കോഡ്‌നാനി ഒന്നുകില്‍ ഗുജറാത്ത് നിയമസഭയിലോ അല്ലെങ്കില്‍ അഹ്മ—ദാബാദിലെ അവരുടെ ആശുപത്രിയിലോ ആയിരുന്നുവെന്ന പ്രതിഭാഗം സാക്ഷികളുടെ വാദത്തെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഗൗരങ്ക് വ്യാസ് ചോദ്യം ചെയ്തു. കോഡ്‌നാനിയെ രക്ഷപ്പെടുത്താന്‍ വേണ്ടി സാക്ഷികളെ സൃഷ്ടിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവം നടന്ന ദിവസം രാവിലെ 8.40ന് ഗാന്ധിനഗര്‍ വിട്ട കോഡ്‌നാനി ഒമ്പതു മണിക്ക് നരോദഗമിലെത്തിയെന്നാണ് വ്യാസ് പറഞ്ഞത്. 10 മണിയോടെയാണ് കോഡ്‌നാനി അവരുടെ ആശുപത്രിയിലെത്തിയതെന്ന് അവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ റെക്കോര്‍ഡുകള്‍ തെളിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss