|    Feb 25 Sat, 2017 1:05 pm
FLASH NEWS

നരേന്ദ്ര മോദി ഹിറ്റ്‌ലറുടെ ഇന്ത്യന്‍ പതിപ്പ്: സുരേഷ് ഖൈര്‍നര്‍

Published : 7th November 2016 | Posted By: SMR

narendra modi pm

കോഴിക്കോട്: 1975ലെ അടിയന്തരാവസ്ഥയെക്കാള്‍ ഭയപ്പെടുത്തുന്നതാണ് നരേന്ദ്ര മോദിയുടെ ഭരണമെന്നും നരേന്ദ്രമോദി ഹിറ്റ്‌ലറുടെ ഇന്ത്യന്‍ പതിപ്പാണെന്നും പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ ഡോ. സുരേഷ് ഖൈര്‍നര്‍. അടിയന്തരാവസ്ഥയെ എതിര്‍ത്തു സംസാരിച്ചവരാണ് ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയുമായി രംഗത്തുള്ളത്. എന്‍ഡിടിവിക്ക് വിലക്കേര്‍പ്പെടുത്തി മാധ്യമസ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിട്ടത് ഇതിന്റെ അവസാനത്തെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
നിശ്ശബ്ദമാക്കപ്പെടുന്ന യൗവനം വിഷയത്തില്‍ യൂത്ത്‌ലീഗ് സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കശ്മീരിലെ ജനങ്ങള്‍ ദുരിതപൂര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോവുന്നത്. കശ്മീര്‍ താഴ്‌വരകളിലെ ജനങ്ങള്‍ ദിവസങ്ങളോളം ഇന്റര്‍നെറ്റ് -മൊബൈല്‍ കണക്ഷനുകളും ടെലിവിഷന്‍ പോലുമില്ലാതെ ജീവിക്കേണ്ടി വന്നു. അവരുടെ ഫോണുകള്‍ ചിത്രങ്ങളെടുക്കാന്‍ മാത്രമുള്ളതാണ്. ആറോളം പത്രങ്ങള്‍ക്കും അവിടെ പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നു. കശ്മീര്‍ താഴ്‌വരകളിലെ പുതിയ സംഭവവികാസങ്ങളില്‍ നൂറോളം പൗരന്‍മാരാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ പ്രശ്‌ന പരിഹാരത്തിന് പൊതുസമുഹം മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ഗാത്മകതയുടെ കാംപസുകള്‍ ഇന്ന് നിയന്ത്രിക്കുന്നത് എബിവിപിയാണ്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലും ജെഎന്‍യുവിലും പൂനെ സര്‍വകലാശാലയിലുമൊക്കെ എബിവിപിയുടെ അധികാരമാണ് നടപ്പാക്കുന്നത്. ഇന്ത്യയില്‍   ജയിലിലായ മുസ്‌ലിം യുവാക്കള്‍ ക്ക് നീതി നിഷേധിക്കുന്നതിന്റെ അവസാനത്തെ എപ്പിസോഡാണ് ഭോപാലില്‍ കണ്ടത്. ശക്തമായ സുരക്ഷയുള്ള ജയിലിനകത്തുനിന്ന് യുവാക്കള്‍ ചാടിപ്പോവുകയും തൊട്ടടുത്തുള്ള സ്ഥലത്തുനിന്ന് എല്ലാവരെയും വെടിവച്ച് കൊല്ലുകയും ചെയ്യുക എന്നത് ദൂരൂഹമാണ്. മോദിയുടെ ഗുജറാത്തിലും നേരത്തേ ഇത്തരത്തിലുള്ള പല എറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമായിരുന്നു. നാഗ്പൂര്‍, മെലേഗാവ് സ്‌ഫോടനങ്ങളെക്കുറിച്ച് ഞാന്‍ നേരിട്ട്തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതില്‍ പലതിലും അറസ്റ്റ് ചെയ്തത് മുസ്‌ലിംകളെ മാത്രമാണ്. പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയെങ്കിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല.
ആര്‍എസ്എസ് ഇന്ത്യയെ ഹിന്ദു രാജ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യ ആരുടെയും സ്വന്തം സ്വത്തല്ല. മുസ്‌ലിമും ഹിന്ദുവും ക്രിസ്ത്യനും ഇവിടെ ജനിച്ചു ജീവിക്കുന്നവരാണ്. അവര്‍ ഇവിടെത്തന്നെ മരിക്കുകയുള്ളൂ. ആര്‍എസ്എസിനെ ഞാന്‍ കപട മതേതര വാദികളെന്നേ വിളിക്കുകയുള്ളൂവെന്നും സുരേഷ് ഖൈര്‍നര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 339 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക