|    Nov 24 Fri, 2017 6:35 pm
FLASH NEWS

നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് വര്‍ഗ്ഗീയവിഷം ചീറ്റുന്നു:എ എ അസീസ്‌

Published : 16th June 2017 | Posted By: fsq

 

കരിക്കോട്: ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ മനുഷ്യര്‍ ഏത് ഭക്ഷണം കഴിക്കണമെന്നും ആചാരനുഷ്ഠാനങ്ങള്‍ ഏത് തരത്തിലായിരിക്കണമെന്നും തീരുമാനിക്കുന്ന രീതിയില്‍ ജാതി തിരിച്ച് ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ വര്‍ഗ്ഗീയവിഷം ചീറ്റുന്ന ഫാഷിസ്റ്റ് ഭരണമാണ് നടത്തുന്നതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ്.യുഡിഎഫ്കുണ്ടറ നിയോജകമണ്ഡലം കമ്മ ിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിക്കോട് ജങ്ഷനില്‍ നടന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ധര്‍മ്മരാജന്‍ അധ്യക്ഷത വഹിച്ചു. പ്രതാപവര്‍മ്മ തമ്പാന്‍, ടി സി വിജയന്‍, മേരീദാസന്‍, ജി വേണുഗോപാല്‍, കെആര്‍വി സഹജന്‍, ബാബുരാജന്‍, നാസിമുദ്ദീന്‍ ലബ്ബ, കായിക്കര നവാബ്, സി മഹേശ്വരന്‍പിളള, ജെ മുരളീധരന്‍പിള്ള സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക