|    Dec 15 Fri, 2017 2:34 am
FLASH NEWS

നരേന്ദ്ര മോദി രാജ്യത്തെ കൊള്ളയടിക്കുന്നു: കെ സുരേന്ദ്രന്‍

Published : 28th November 2016 | Posted By: SMR

കണ്ണൂര്‍: കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വളര്‍ത്തിക്കൊണ്ടു വന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ സുരേന്ദ്രന്‍. ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ ജില്ലാ നേതൃയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജിമ്മി എട്ടാനിയല്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കാഞ്ഞിരവിള അജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വി വി ശശീന്ദ്രന്‍, ബേബി, രഞ്ജിത്ത് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക