|    Aug 17 Thu, 2017 7:19 pm
FLASH NEWS

നരേന്ദ്ര മോദി രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടുപോവുന്നു: തുളസീധരന്‍ പള്ളിക്കല്‍

Published : 2nd December 2016 | Posted By: SMR

പയ്യോളി: സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ നരേന്ദ്രമോദി മാജിക്ക് കാണിച്ച് രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ടുപോകുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍. എസ്ഡിപിഐ പയ്യോൡമേഖലാ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ സംവിധാനത്തിലേക്ക് ഇന്ത്യാ രാജ്യത്തെ കൊണ്ടുപോകാനാണ് താന്‍ ശ്രമിക്കുന്നത് എന്നാണ് മോദി പറയുന്നത്. വികസ്വര രാജ്യമായ ഇന്ത്യക്ക് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് പെട്ടെന്ന് കടക്കാന്‍ സാധിക്കുമോ എന്ന് തുളസീധരന്‍ പള്ളിക്കല്‍ ചോദിച്ചു.കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷം കുഞ്ഞുങ്ങള്‍ ന്യൂമോണിയ ബാധിച്ചും അഞ്ചു ലക്ഷം കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലവും രാജ്യത്ത് മരണപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍, പകര്‍ച്ച വ്യാധികള്‍ പരിഹരിക്കുന്നതില്‍, രാജ്യത്ത് ഉയര്‍ന്നുവരുന്ന പുതിയ രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ ലോകത്ത് അഫ്ഗാനിസ്താനേയും ശ്രീലങ്കയേയും ബംഗ്ലാദേശിനെയും കടത്തിവെട്ടിക്കൊണ്ട് 187ാം സ്ഥാനത്താണ് ഐക്യരാഷ്ട്ര സഭയുടെ കണക്കില്‍ ഇന്ത്യാ രാജ്യം. പ്രാഥമികമായ കാര്യങ്ങള്‍ ചെയ്യാതെ ഡിജിറ്റല്‍ ഇന്ത്യാ പദ്ധതി വിപ്ലവമാണെന്ന് പറയുകയാണെങ്കില്‍ അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍കോഡ് മനുവാദത്തെ പ്രതിഷ്ഠിക്കാന്‍, കേരള സര്‍ക്കാര്‍ മതേതരമാവുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി നന്തി ടൗണില്‍ നിന്നു ആരംഭിച്ച പദയാത്ര പയ്യോളിയില്‍ സമാപിച്ചു. ജാഥാ കാപ്റ്റന്‍ ഹാരിസ് പുറക്കാട്, വൈസ് കാപ്റ്റന്‍ എം കെ സക്കരിയ്യ നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് കബീര്‍ തിക്കോടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, പട്ടികജാതി-വര്‍ഗ ഐക്യവേദി ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ജയരാജന്‍ മൂടാടി, മുസ്തഫ കവലാട്, അബ്ദുല്‍ഖാദര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക