|    Apr 27 Thu, 2017 10:41 am
FLASH NEWS

നരേന്ദ്ര മോദി ജനങ്ങളെ വെല്ലുവിളിക്കുന്നു: ഇ മുഹമ്മദ് കുഞ്ഞി

Published : 29th November 2016 | Posted By: SMR

മലപ്പുറം: കള്ളപ്പണത്തിന്റെ പേരില്‍ ഇന്ത്യയിലെ സാധാരണ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു. അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കെഎസ്ആര്‍ടിസി പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യജീവിതത്തിനുവേണ്ടി ജോലി ചെയ്യുന്നവരെയും പാവപ്പെട്ട കര്‍ഷകരെയും കള്ളപ്പണത്തിന്റെ പേരില്‍ മോദി സര്‍ക്കാര്‍ വഴിയാധാരമാക്കിയിരിക്കുകയാണ്. ജനപ്രതിനിധികളുടെയും പ്രതിക്ഷ നേതാവിന്റെയും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട പ്രധാനമന്ത്രിയും മന്ത്രിമാരും പാര്‍ലമെന്റില്‍ വരാതെ പഴയകാല രാജഭരണാധികാരികളെ പോലെ ധിക്കാരപരമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ഇ മുഹമ്മദ് കുഞ്ഞി കുറ്റപ്പെടുത്തി. ഡിസിസി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, സെക്രട്ടറിമാരായ സി സുകുമാരന്‍, പി എ മജീദ്, പി സി വേലായുധന്‍ കുട്ടി, സക്കീര്‍ പുല്ലാര, പി സി എ നൂര്‍, എന്‍ എ മുബാറക്, കെ പി സി സി മെമ്പര്‍ പി പി മൂസ, പെരുമ്പള്ളി സെയ്ത് എന്നിവര്‍ സംസാരിച്ചു. ഡിസിസി ഖജാഞ്ചി വല്ലാഞ്ചിറ ഷൗക്കത്തലി, ടി കെ ശശീന്ദ്രന്‍, ഉമ്മര്‍കുരിക്കള്‍, അജീഷ് എടാലത്ത്, കെ എം ഗിരിജ എന്നിവര്‍ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day