|    Oct 24 Wed, 2018 8:08 am
FLASH NEWS

നരേന്ദ്ര മോദി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു

Published : 23rd January 2017 | Posted By: fsq

 

പത്തനംതിട്ട: ജാതിയുടെയും മതത്തിന്റെയും പേരില്‍ നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്ന് എഐടിയുസി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് എസ് മഹദേവന്‍ പറഞ്ഞു. ഐടിയുസി നേതൃത്വത്തില്‍ നടത്തിയ രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ ഭരണത്തില്‍ അസഹിഷ്ണുത പടരുന്നത് അതുകൊണ്ടാണ്. വര്‍ഗീയത ആളിക്കത്തിച്ച് അതിലൂടെ ഭരണം തുടരാമെന്ന വ്യാമോഹമാണ് നരേന്ദ്രമോദിക്കും ബിജെപിക്കുമുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം രാജ്യസ്‌നേഹത്തെക്കുറിച്ചുമാത്രമാണ് അദ്ദേഹത്തിന് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. എഐടിയുസി സംസ്ഥാന ഖജാഞ്ചി എം വി വിദ്യാധരന്‍ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്‌സി. അംഗം പി പ്രസാദ്, ജില്ലാ സെക്രട്ടറി എ പി ജയന്‍, മനോജ് ചരളേല്‍, ചെങ്ങറ സുരേന്ദ്രന്‍, മുണ്ടപ്പള്ളി തോമസ്, ഇളമണ്ണൂര്‍ രവി, ഡി സജി, എം മധു, രാജു കടകരപ്പള്ളി, എം അയൂബ്, സാബു കണ്ണങ്കര, ബി ഹരിദാസ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss