|    Nov 21 Wed, 2018 3:11 am
FLASH NEWS
Home   >  Pravasi  >  Gulf  >  

നരേന്ദ്ര മോദി കോര്‍പറേറ്റുകളുടെ കാവല്‍ക്കാരന്‍: എന്‍ എ ഹാരിസ് എംഎല്‍എ

Published : 4th November 2018 | Posted By: AAK

ദമ്മാം: റിലയന്‍സിന് വേണ്ടി റാഫേല്‍ ഇടപാടില്‍ കോടികളുടെ അഴിമതി നടത്തിയ നരേന്ദ്ര മോദി കോര്‍പറേറ്റുകളുടെയും അഴിമതിയുടെയും കാവല്‍ക്കാരനാണെന്ന് ബാംഗ്ലൂര്‍ ശാന്തിനഗര്‍ എംഎല്‍എ എന്‍ എ ഹാരിസ് അഭിപ്രായപ്പെട്ടു. ഒഐസിസി ദമ്മാം റീജ്യനല്‍ കമ്മിറ്റിയുടെ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യവും ചടുലവുമായ തീരുമാനങ്ങളിലൂടെ നാടിനെ പടുത്തുയര്‍ത്തിയ ധീരയായ നേതാവായിരുന്നു ഇന്ദിരാജി. നാടിന്റെ ആത്മാവറിഞ്ഞ ധീര രക്തസാക്ഷികളായ നേതാക്കളുടെ ഓര്‍മകളെ ഭയക്കുന്ന ഭരണകൂടം ഭീരുക്കളാണ്. നാടിനു ഉപകാരമില്ലാത്ത വെറും സഞ്ചാരിയായ ഭരണാധികാരിയായി മാറിയ മോദി ഒരു കാലത്തു ലോകം മുഴുവനും തന്റെ ചുറ്റും കറക്കിയ ഇന്ദിരാജിയെ വിസ്മരിക്കുന്നതില്‍ അത്ഭുതമില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. ബദര്‍ അല്‍ റാബി ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് ബിജു കല്ലുമല അധ്യക്ഷത വഹിച്ച പരിപാടി ഒഐസിസി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എന്‍ എ മുഹമ്മദ് ഇന്ദിരാജി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ഇന്ത്യയുടെ ആത്മാവില്‍ എഴുതി ചേര്‍ത്ത നാമമാണ് ഇന്ദിരാജി. നാടിന്റെ അഖണ്ഡതയ്ക്കു വേണ്ടി ഇടനെഞ്ചിലേക്ക് ഏറ്റുവാങ്ങിയ വെടിയുണ്ടകള്‍ അവരെ അനശ്വരയാക്കുന്നു. ആ പരമ്പര്യം പേറുന്ന കോണ്‍ഗ്രസ് പ്രസ്ഥാനം നാടിന്റെ രക്ഷയ്ക്കായ് തിരിച്ചു വരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമീദ് കൊണ്ടോട്ടി, രമേശ് പാലക്കാട്, ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ സുനില്‍ മുഹമ്മദ് ആശംസകള്‍ നേര്‍ന്നു. സാമൂഹിക, മാധ്യമ പ്രവര്‍ത്തകരായ നാസ് വക്കം, ഹബീബ് ഏലംകുളം, മുഹമ്മദ് നജാത്തി, ആല്‍വിന്‍, വെങ്കിടേശന്‍ സംബന്ധിച്ചു. റീജ്യനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറര്‍ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss