|    Jun 22 Fri, 2018 5:01 pm
FLASH NEWS

നരേന്ദ്ര മോദി കോര്‍പറേറ്റുകളുടെ തടവറയില്‍: കെ രാജന്‍ എംഎല്‍എ

Published : 15th November 2016 | Posted By: SMR

തൃശൂര്‍: രാജ്യത്ത് നോട്ടുകള്‍ പിന്‍വലിച്ച് കള്ളപണ വേട്ട ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഇത്തരം തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്ന് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ രാജന്‍ എംഎല്‍എ. എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ എസ്ബിഐ യിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്നാരംഭിച്ച മാര്‍ച്ച് എസ്ബിഐ ഗേറ്റിനു മുമ്പില്‍ പോലിസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് കെപി സന്ദീപ് അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട്, രാഗേഷ് കണിയാംപറമ്പില്‍, വികെ അനീഷ്,എന്‍പി നാസര്‍, വികെ വിനീഷ്, കെഎന്‍ രഘു, ടി പി സുനില്‍ സംസാരിച്ചു. എഐവൈഎഫ് നേതാക്കളായ പ്രസാദ് പറേരി, എന്‍ സി സതീഷ്, എന്‍ എ ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss