|    Sep 27 Wed, 2017 1:36 am

നരേന്ദ്ര മോദിയെ ജനകീയ വിചാരണ നടത്തി

Published : 29th November 2016 | Posted By: SMR

രാമനാട്ടുകര: നോട്ടു നിരോധനത്തിലൂടെ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തി ല്‍ ജനകീയ വിചാരണ നടത്തി. നോട്ട് പിന്‍വലിക്കലിനെതിരേ രാജ്യവ്യാപകമായി നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി രാമനാട്ടുകര മുന്‍സിപ്പല്‍ കമ്മിറ്റി രാമനാട്ടുകരയില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് മോദിയെ ജനകീയ വിചാരണ ചെയ്തത്. കള്ള പണത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതുജനത്തെ വരിഞ്ഞുകെട്ടുകയാണ്. കള്ളപണക്കാര്‍ വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ചിരിക്കെ അവരെ പിടികൂടാന്‍ നോട്ട് പിന്‍വലിക്കല്‍ പര്യാപ്തമല്ല. സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയ നോട്ട് നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍ നയം തിരുത്തണമെന്ന് പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം എ ഖയ്യൂം ഉദ്ഘാടനം ചെയ്തു. രമനാട്ടുകര മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി എം നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രഫ. മുഹമ്മദ് സലിം, കെ കുഞ്ഞി മുഹമ്മദ്, വി കെ അബ്ദുല്‍ ഹമീദ്, കെ സൈതലവി, എം അബൂബക്കര്‍, ഇ മുഹമ്മദ്, ടി സജ്‌നാസ് ജനകീയ വിചാരണക്ക് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക