|    Jan 20 Fri, 2017 5:11 am
FLASH NEWS

നരേന്ദ്ര മോദിയുടെ വഴിയില്‍ പിണറായി വിജയന്‍ സഞ്ചരിക്കരുത്: പി അബ്ദുല്‍ഹമീദ്

Published : 10th August 2016 | Posted By: SMR

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുമ്പോ ള്‍ അതേ നിലപാടുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിക്കുന്നത് അപകടകരമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ കോഴിക്കോട് ജില്ലാ കമ്മറ്റി വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള സമര സായാഹ്നത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ സംഘടിപ്പിച്ച സമര സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കോഴിക്കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന സമര സായാഹ്നം എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്ര ഉദ്ഘാടനം ചെയ്തു.  റാഫി പയ്യാനക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പെരുമ്പിലാവ്, വാഹിദ് ചെറുവറ്റ, റഷീദ് മായനാട് സംസാരിച്ചു.
മാത്തോട്ടത്ത് ജില്ലാസെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്തു. പി വി അന്‍വര്‍, പി ടി അബ്ദുസലാം, ഷാനവാസ് സംസാരിച്ചു.  മുക്കം എസ് കെ പാര്‍ക്കില്‍ ജില്ലാ കമ്മറ്റിയംഗം ഇ നാസര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം സി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജലീല്‍ സഖാഫി, മണ്ഡലം സെക്രട്ടറി പി കെ ഉസ്മാനലി, ഒ നസീര്‍ സംസാരിച്ചു.
കുറ്റിക്കാട്ടൂരില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദ് അഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. റഷീദ് കുറ്റിക്കാട്ടൂര്‍, ജോണ്‍സണ്‍ നെല്ലികുന്ന്, വേലായുധന്‍ വേട്ടാട്ട്, അസ്‌ലം, റിയാസ്, ലത്തീഫ് ആണോറ, റസാഖ് കാരന്തൂര്‍ സംസാരിച്ചു.  പയ്യോളിയില്‍ സംസ്ഥാന സമിതിയംഗം ടി കെ കെ ഫൈസി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കബീര്‍ തിക്കോടി അധ്യക്ഷത വഹിച്ചു. അബ്ദുല്ലക്കോയ, കാദര്‍ കൊയിലാണ്ടി, കെ സാദിഖ്, പി വി ഹനീഫ, മന്‍സൂര്‍ തിക്കോടി സംസാരിച്ചു. പുതുപ്പാടിയില്‍ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി സി നാസര്‍, നാഫി കൊട്ടാരക്കോത്ത്, ബഷീര്‍ പുതുപ്പാടി സംസാരിച്ചു. താമരശ്ശേരിയില്‍ നടന്ന സായാഹ്ന ധര്‍ണ ജില്ലാ സെക്രട്ടറി നജീബ് അത്തോളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടി പി യൂസുഫ് അധ്യക്ഷത വഹിച്ചു. സിദ്ധീഖ് കരുവന്‍ പൊയില്‍, റോബിന്‍ ജോസ് കൂടത്തായി, അസീസ് മാസറ്റര്‍ വട്ടോളി, സിറാജ് തച്ചംപൊയില്‍ സംസാരിച്ചു.
നാദാപുരം ടൗണില്‍ നടന്ന സമരസായാഹ്നം കോഴിക്കോട് ജില്ലാ സെക്രട്ടറി സാലിം അഴിയൂര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് മുഹമ്മദലി ഇയ്യങ്കോട് അധ്യക്ഷത വഹിച്ചു. ജാഫര്‍ തളിയില്‍, സി കെ അബ്ദുര്‍ റഹീം മാസ്റ്റര്‍, ടി വി ഹമീദ്, പി ടി കുട്ട്യാലി, അയ്യൂബ് തീര്‍ച്ചിലോത്ത്, സി കെ സുബൈര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക