|    Sep 20 Wed, 2017 5:57 am
FLASH NEWS
Home   >  News now   >  

അഫ്ഗാന്‍-പാക് സന്ദര്‍ശനത്തിന് ശേഷം നരേന്ദ്ര മോഡി ഡല്‍ഹിയിലെത്തി

Published : 25th December 2015 | Posted By: swapna en

ലാഹോര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യ,അഫ്ഗാനിസ്താന്‍,പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ പര്യടനം നടത്തി രാജ്യത്ത് തിരിച്ചെത്തി.ഇന്നു രാവിലെയാണ് റഷ്യയില്‍ നിന്ന് അഫ്ഗാനിസ്താനിലെത്തിയത്. തുടര്‍ന്ന് ഉച്ചയോടെ അപ്രതീക്ഷിതമായി പാകിസ്താന്‍ സന്ദര്‍ശിക്കുകയായിരുന്നു.
ഏകദേശം മൂന്നു മണിയോടെയാണ് മോഡി  ലാഹോര്‍ വിമാനത്താവളത്തിലെത്തിയത്. റഷ്യയില്‍ നിന്നും ഇന്നു രാവിലെ അഫ്ഗാനിസ്ഥാനിലെത്തിയ മോഡി അവിടെ നിന്ന് പാകിസ്താനിലെത്തുമെന്ന് ട്വിറ്ററില്‍ അറിയിക്കുകയായിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ 66ാം പിറന്നാള്‍ ആണ് ഇന്ന്. ട്വിറ്ററില്‍ ആശംസ അറിയിച്ച മോഡി നേരിട്ടും ആശംസ അറിയിക്കാന്‍ എത്തുകയായിരുന്നു. അതിനിടെ സന്ദര്‍ശനത്തിനെതിരേ കോണ്ഗ്രസ്സും ശിവസേന രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തെ അറിയിക്കാതെയുള്ള മോഡിയുടെ തീരുമാനം തെറ്റായിപ്പോയെന്ന് ഇരു പാര്‍ട്ടിയും  വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക