|    Mar 27 Mon, 2017 8:19 pm
FLASH NEWS

നരേന്ദ്ര മോഡി ജനന തിയ്യതിയില്‍ കൃത്രിമം കാണിച്ചുവെന്ന് കോണ്‍ഗ്രസ്

Published : 2nd May 2016 | Posted By: sdq

narendra modi pm

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ ജനന തിയ്യതിയില്‍ കൃത്രിമം കാണിച്ചുവെന്ന് കോണ്‍ഗ്രസ്. വിവിധ രേഖകളില്‍ വ്യത്യസ്ത ജനന തിയ്യതി നല്‍കി രാജ്യത്തെ തെറ്റിധരിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 1950 സെപ്തംബര്‍ 17നാണ് താന്‍ ജനിച്ചതെന്നാണ് മോഡി വ്യക്തമാക്കിയിരുന്നത്. എന്നാല്‍, മെഹ്‌സാനയിലെ എം.എന്‍ കോളേജിലെ രജിസ്റ്ററില്‍ മോഡിയുടെ ജനന തിയ്യതി 29-08-1949 എന്നാണ് കാണുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് ശക്തിസിന്‍ഹ് ഗോഹ്്‌ലി പറഞ്ഞു.

വിവിധ രേഖകളില്‍ വ്യത്യസ്ത ജനന തിയ്യതി നല്‍കിയത്് എന്ത് തങ്ങള്‍ക്ക് അറിയണം, മോഡിയുടെ പാസ്‌പോര്‍ട്ടിലും പാന്‍ കാര്‍ഡിലും നല്‍കിയിരിക്കുന്ന ജനന തിയ്യതികള്‍ വ്യക്തമാക്കണമെന്നും എന്തു കൊണ്ടാണ് ഇത്തരത്തില്‍ വ്യത്യാസ്തമായ ജനന തിയ്യതി നല്‍കാന്‍ കാരണമെന്നും ഗോഹ്്‌ലി ചോദിച്ചു. പ്രധാനമന്ത്രി മോഡി നിരന്തരം സ്ത്യം മറച്ചുവെക്കുകയാണെന്നും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ താന്‍ വിവാഹിതനാണെന്ന കാര്യം അദ്ദേഹം മോഡി മറച്ചുവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day