|    Jan 23 Mon, 2017 2:07 pm
FLASH NEWS

നരേന്ദ്ര മോഡിക്ക് മുന്നില്‍ അര്‍ണബ് ഗോസ്വാമി എലിയായി, സോഷ്യല്‍ മീഡിയയില്‍ ട്രോള്‍

Published : 28th June 2016 | Posted By: sdq

  ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്വകാര്യ ചാനലിന് നല്‍കിയ ആദ്യ അഭിമുഖമെന്ന് വിശേഷിപ്പിച്ച് ടൈംസ് നൗ ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി നടത്തിയ ഒന്നര മണിക്കൂര്‍ അഭിമുഖം വെറും പൊതുജനസമ്പര്‍ക്ക പരിപാടിയായെന്ന് വിമര്‍ശനം. അധികാരമേറ്റതിന് പിന്നാലെ ദൂരദര്‍ശന് നല്‍കിയ അഭിമുഖത്തിന് ശേഷം ആദ്യമായാണ് മോഡി ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയത്. ഇത്രയും പ്രാധ്യന്യത്തോടെ നടന്ന അഭിമുഖത്തില്‍ ഒരു പ്രമുഖ മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അര്‍ണബ് ചോദിക്കേണ്ടിയിരുന്ന പല ചോദ്യങ്ങളും വിഴുങ്ങിയെന്നാണ് വിമര്‍ശനം.

ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടകളുടെ അസഹിഷ്ണുതയ്‌ക്കെതിരെ വലിയ കോലാഹലങ്ങള്‍ നടന്നിട്ടും പാര്‍ലമെന്റില്‍ പോലും മോഡി മൗനിയായിരുന്നു. ഈ സാഹചര്യത്തിലാണ് അര്‍ണബ് തന്റെ ആദ്യ അഭിമുഖത്തില്‍ വിവാദ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാതെ മോഡിക്ക് മുന്നില്‍ വിനീത വിധേയനായി ഇരുന്നുകൊടുത്തത്. ദിനം പ്രതി ടൈംസ് നൗവിിലെ രാത്രി ചര്‍ച്ചകളില്‍ ദേശീയവാദമുയര്‍ത്തി ‘നേഷന്‍ വാണ്‍ട്‌സ് ടു നോ’ എന്ന് ആക്രോശിച്ച് അതിഥികള്‍ക്ക് നേരെ ചോദ്യത്തിന്റെ കൂരമ്പുകള്‍ പായിക്കുന്ന അര്‍ണബ്, മോഡിക്ക് മുന്നില്‍ നിശബ്ദനായി മാറുകയായിരുന്നു. 90 മിനുട്ട് നീണ്ട അഭിമുഖം പൂര്‍ണമായും മോഡിയുടെ പിആര്‍ എക്‌സര്‍സൈസിന്റെ ഭാഗമായ പ്രമോഷണല്‍ അഭിമുഖമാണെന്നാണ് വിമര്‍ശനം. മോഡിയോട് പ്രാധാന്യമുള്ള നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കാമെന്നിരിക്കെയാണ് പൊതുജനസമ്പര്‍ക്ക പരിപാടിയായി ഒരു അഭിമുഖം നടത്തിയതെന്നാണ് ക്യാച്ച് ന്യൂസിന്റെ വിലയിരുത്തല്‍. ബിഫ് കൈവശം വെച്ചുവെന്ന് കുറ്റപ്പെടുത്തി ദാദ്രിയില്‍ മുഹമ്മദ് അഖിലാക്കിനെ സംഘപരിവാര്‍നേതാക്കളുടെ നേത്വത്തില്‍ തല്ലിക്കൊന്ന സംഭവം മുതല്‍ രോഹിത് വെമുലയുടെ ആത്മഹത്യ തുടങ്ങിയ വിഷങ്ങളിലൊന്നും പ്രതികരിക്കാതിരുന്ന മോഡിയോട് ഇതുസംബന്ധിച്ച് ഒരു ചോദ്യവും അര്‍ണബ് ഉന്നയിച്ചില്ല. ‘അര്‍ണബ് ഗോസ്വാമിയും അഭിമുഖകലയും’ എന്നായിരുന്നു ബിസിനസ് സ്റ്റാന്റേര്‍ഡ് അഭിമുഖത്തെ വിമര്‍ശിച്ച് തലക്കെട്ട് നല്‍കിയത്. അര്‍ണബ് ഗോസ്വാമി മാധ്യമ പ്രവര്‍ത്തകനോ അതോ മോഡിയുടെ പ്രചാരകനാണോ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം.

മോഡി സര്‍ക്കാരിന് വേണ്ടി രണ്ടു വര്‍ഷമായി നടത്തിയ സേവനങ്ങള്‍ക്കുള്ള അംഗീകാരം അര്‍ണബ് ഗോസ്വാമിക്ക് ലഭിച്ചുവെന്ന് എഎപി നേതാവും നേരത്തെ മാധ്യമ പ്രവര്‍ത്തകനുമായ ആഷിഷ് ഖേതന്‍ അഭിമുഖത്തെ പരിഹാസിച്ചു. അര്‍ണബിന് മോഡിയുടെ എക്‌സക്ലൂസീവ് അഭിമുഖം ലഭിച്ചെന്നും അഷിഷ് ഖേതന്‍ ട്വീറ്റ് ചെയ്തു.

അര്‍ണബ് ഗോസ്വാമി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം താഴെ:

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 527 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക