|    Mar 30 Thu, 2017 4:36 am
FLASH NEWS

നരേന്ദ്രമോദി സമ്പൂര്‍ണ പരാജയം: പ്രവിണ്‍ തൊഗാഡിയ

Published : 2nd August 2016 | Posted By: mi.ptk

PravinTogadia

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന് വിഎച്ച്പി നേതാവ് പ്രവിണ്‍ തൊഗാഡിയ.വിദേശനയം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ മോദി പരാജയപ്പെട്ടു. കശ്മീരിലെ സംഘര്‍ഷം തടയാനായില്ലെന്നും കശ്മീരി പണ്ഡിറ്റുകള്‍ക്ക് നല്‍കിയ വാക്ക് മോദി പാലിച്ചില്ലെന്നും തൊഗാഡിയ കുറ്റപ്പെടുത്തി.
മുസ്‌ലിമല്ലാത്തവര്‍ക്ക് നേരെ നടന്നുവരുന്ന ആക്രമണങ്ങള്‍ക്കുപയോഗിക്കുന്ന ആയുധങ്ങളിലൊന്നാണ് ലൗജിഹാദ് എന്നും ഇതിനെതിരെ എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും തൊഗാഡിയ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജനമനസുകളെ വര്‍ഗീയ വല്‍കരിച്ച് അതിലൂടെ കലാപം നടത്താന്‍ ലക്ഷ്യമിടുന്ന ഇത്തരം നീക്കങ്ങളെ നേരിടാന്‍ ക്രിസ്ത്യാനികളോട് സഹകരിക്കാനും തയ്യാറാണെന്ന് തൊഗാഡിയ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day