|    Feb 24 Sat, 2018 10:01 am
FLASH NEWS

നരേന്ദ്രമോദി കോര്‍പറേറ്റുകളുടെ ബ്രാന്‍ഡ് അംബാസിഡര്‍: മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി

Published : 9th November 2016 | Posted By: SMR

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി കോര്‍പറേറ്റ് കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറാണെന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, എം പി അഭിപ്രായപ്പെട്ടു. പൊതുമേഖലാ കമ്പനികളെ സ്വകാര്യവല്‍ക്കരിച്ചും തൊഴില്‍ നിയമങ്ങള്‍ തൊഴിലുടമകള്‍ക്കനുകൂലമായി ഭേദഗതി ചെയ്തും സ്വദേശ-വിദേശ കുത്തകകള്‍ക്ക് അടിയറ വയ്ക്കുന്ന നിലപാടാണ് അദ്ദേഹം അനുവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍ കിയ വാഗ്്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ട ബിജെപി സര്‍ക്കാര്‍ ഭരണപരാജയം മറക്കാന്‍ മതത്തിന്റെയും ജാതിയുടേയും പേര് പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. നാഷനല്‍ യൂനിയന്‍ ഓഫ് ബിഎസ്എന്‍ വര്‍ക്കേഴ്‌സ് (എഫ്എന്‍ടിഒ) കോഴിക്കോട് എസ്എസ്എ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ വി ജോസ് മുഖ്യ പ്രഭാഷണം നടത്തി. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് അഡ്വ. എം രാജന്‍, വര്‍ക്കിങ് കമ്മിറ്റി അംഗം എം കെ ബീരാന്‍, കെ പത്്മകുമാര്‍, സി ജനാര്‍ദ്ദനന്‍ നായര്‍, വേണുഗോപാലന്‍ പുത്തന്‍പുരയില്‍, എം സി ജോസഫ്, ബി പി അരവിന്ദാക്ഷന്‍, പി കെ വേലായുധന്‍, എം അനില്‍കുമാര്‍, എം നാരായണന്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം ജി മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss