|    May 28 Sun, 2017 12:26 pm
FLASH NEWS

നരേന്ദ്രമോദി കെനിയയില്‍

Published : 12th July 2016 | Posted By: SMR

നയ്‌റോബി: ഭീകരതയ്‌ക്കെതിരേ മനുഷ്യരാശിയില്‍ വിശ്വസിക്കുന്ന എല്ലാ ശക്തികളും ഒരുമിച്ചു നില്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കെനിയയില്‍. ആഗോള സാമ്പത്തികമാന്ദ്യം അനുഭവപ്പെടുമ്പോഴും ഇന്ത്യ സാമ്പത്തിക വളര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും ഇപ്പോഴത്തെ നിരക്കായ 7.6 ശതമാനത്തില്‍നിന്നു വളര്‍ച്ചാനിരക്ക് എട്ടു ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ തന്റെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതായും മോദി പറഞ്ഞു.
ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാര്‍ തുടക്കംകുറിച്ച പദ്ധതികളെക്കുറിച്ചാണ് മോദി പ്രധാനമായും സംസാരിച്ചത്.
താന്‍സാനിയയില്‍ നിന്നും കെനിയയിലെത്തിയ മോദിയെ കെനിയന്‍ പ്രസിഡന്റ് ഉഹ്‌റു കെനിയാത്ത സ്വാഗതം ചെയ്തു. കസറാനി സ്റ്റേഡിയത്തില്‍ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമായ 20,000ത്തോളം ജനങ്ങളെ മോദി അഭിസംബോധന ചെയ്തു.
ഗുജറാത്തു പോലുള്ള ഒരു ചെറിയ സംസ്ഥാനത്തു നിന്നാണ് താന്‍ പ്രധാനമന്ത്രിയായത്. അതിനാല്‍ തന്നെ തനിക്ക് ഈ സ്ഥാനം വഹിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാല്‍, മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ തനിക്കു സാധിച്ചു- മോദി പ്രസംഗത്തിനിടെ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day