|    May 28 Sun, 2017 1:05 am
FLASH NEWS

നരേന്ദ്രമോഡി രാജാധിരാജനല്ല, പ്രധാനമന്ത്രിയെന്ന് സോണിയാഗാന്ധി

Published : 31st May 2016 | Posted By: sdq

SONIA

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.


നരേന്ദ്രമോഡി പ്രധാനമന്ത്രിയാണെന്നും അല്ലാതെ ഷെഹന്‍ഷാ- രാജാധിരാജന്‍- അല്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന കടുത്ത വരള്‍ച്ചയും കര്‍ഷകരുടെ പ്രശ്‌നങ്ങളും ദാരിദ്രവും ചര്‍ച്ചചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് സമയമില്ലെന്നും ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാരിന് താല്‍പര്യമെന്നും സോണിയ ആരോപിച്ചു. മോഡി തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിനെ പോലെയല്ല രാജാവിനെ പോലെയാണ് പെരുമാറുന്നത്. രാജ്യം ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയത്ത് ഷോ കാണിക്കുന്നത് ഉചിതമല്ലെന്നും സോണിയ പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും റായ്ബറേലിയില്‍ നടന്ന ഒരു ചടങ്ങില്‍ അവര്‍ പറഞ്ഞു.
അതേസമയം, സോണിയയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തെത്തി. സോണിയയുടെ പരാമര്‍ശം പരിതാപകരമാണെന്ന് ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day