|    Jun 26 Mon, 2017 3:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

നരേന്ദ്രകുമാറിന് സ്ഥാനക്കയറ്റം: സര്‍ക്കാരിന് നോട്ടീസ്

Published : 19th November 2016 | Posted By: SMR

ന്യൂഡല്‍ഹി: വിവിധ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതിയായ നരേന്ദ്രകുമാര്‍ അമീനെ വിരമിച്ച ശേഷവും ജോലിയില്‍ പ്രവേശിപ്പിച്ചു സ്ഥാനക്കയറ്റം നല്‍കിയ സര്‍ക്കാരിന്റെ നപടിയില്‍ ഗുജറാത്ത് ഹൈക്കോടതി നോട്ടീസയച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥനെ ജോലിയില്‍ വീണ്ടും നിയമിക്കുകയും വിരമിച്ച ശേഷം ഉദ്യോഗക്കയറ്റം നല്‍കുകയും ചെയ്തത് സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി ഗുജറാത്ത് സ്വദേശിനികളായ അന്‍ഷു ശുക്ല, സോണല്‍ ശുക്ല എന്നീ രണ്ടു യുവതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നടപടി. കേസ് ഈ മാസം 26നു പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക