|    Aug 18 Sat, 2018 12:16 am
FLASH NEWS

നരിക്കുഴി, കാരുവേലി പാടശേഖരങ്ങളില്‍ നെല്‍കൃഷി നശിച്ചു

Published : 19th September 2017 | Posted By: fsq

 

പത്തനംതിട്ട: കനത്ത മഴയില്‍ വള്ളിക്കോട്ടെ നരിക്കുഴി, കാരുവേലി പാടശേഖരങ്ങളിലാണ് കതിരിട്ട നെല്ല് നശിച്ചു. തോട് കരകവിഞ്ഞതാണ് നാശത്തിന് കാരണം. ഈ പ്രദേശങ്ങളില്‍ പാടവഴികള്‍ അടക്കം മുങ്ങിക്കിടക്കുകയാണ്. തോടുവശം കൈയേറിയതാണ് വെള്ളം പൊങ്ങാന്‍ കാരണമെന്ന് കൃഷിക്കാര്‍ പറയുന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കാരുവേലിയില്‍ എട്ട് ഏക്കറിലാണ് കൃഷി നാശം ഉണ്ടായത്. നരിക്കുഴിയില്‍ മൂന്ന് ഏക്കറിലും. നരിക്കുഴിയില്‍ രണ്ടാഴ്ചക്കകം കൊയ്ത്ത് നടത്താനിരുന്നതാണ്. മൂന്ന് മാസം മൂത്താ ല്‍ കൊയ്ക്ക് നടത്താവുന്ന വിത്താണിത്. മിതമായ മഴയും മറ്റും കിട്ടിയത് കൊണ്ട് ഇക്കുറി കൂടുതല്‍ പേര്‍ കൃഷിക്ക് ഇറങ്ങിയിരുന്നു. ഇവരെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കാരുവേലിയില്‍ 60 ഏക്കറോളം കൃഷിയുണ്ടെങ്കിലും ഇക്കുറി എട്ട് ഏക്കര്‍ വരെ വിത്തിട്ടു. ഇവിടെ നെല്ലിന് കുടം വന്നിരുന്നു. അടുത്ത മാസം കൊയ്ത്ത് നടത്താന്‍ ഇരുന്നതാണ്. കൊടുമണ്ണില്‍ നിന്ന് വരുന്ന കാരുവേലി, നരിക്കുഴി തോട് താഴൂര്‍ വഴിയാണ് അച്ചന്‍കോവിലാറ്റില്‍ ചേരുന്നത്. ഇതില്‍ മിക്ക സ്ഥലത്തും കൈയേറ്റമുണ്ട്. ഏഴ് മീറ്റര്‍ വരെ വീതിയുള്ള ഇടങ്ങള്‍ ശോഷിച്ചിട്ടുണ്ട്. അധിക വെള്ളം വന്നാല്‍ ഇതോടെ തോടിന് താങ്ങാന്‍ പറ്റാതായി. വെള്ളം കവിഞ്ഞ് പാടത്തേക്ക് മറിയും. കഴിഞ്ഞ വര്‍ഷം കൃഷിക്കാര്‍ മട പൊട്ടിയ ഭാഗത്ത് മണല്‍ച്ചാക്ക് ഇട്ട് കെട്ടിയിരുന്നു. ഈ ഭാഗത്ത് വരമ്പ് മറിഞ്ഞാണ് ഇക്കുറി വെള്ളം വന്നത്. കൃഷി നശിച്ചതോടെ തോട് കൈയേറ്റം ഒഴിപ്പിച്ച് വീതി കൂട്ടണമെന്ന് പ്രദേശത്തെ കര്‍ഷകര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss