|    Jul 20 Fri, 2018 4:55 am
FLASH NEWS

നരിക്കുനി-കുമാരസ്വാമി റോഡിന്റെ ശോച്യാവസ്ഥ : ബസ് ജീവനക്കാരുടെ സൂചനാ പണിമുടക്ക് 25 ന്

Published : 23rd September 2017 | Posted By: fsq

 

നരിക്കുനി: നരിക്കുനി-കുമാരസ്വാമി റോഡിലൂടെയുള്ള ദുരിത യാത്രയില്‍ പ്രതിഷേധിച്ച് ബസ് ജീവനക്കാരുടെ സൂചന പണിമുടക്ക്.  25ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഈ റോഡിലൂടെ സര്‍വീസ് നടത്തുന്ന ബസിലെ ജീവനക്കാര്‍ സൂചന പണിമുടക്ക് നടത്തും. ആറ്  വര്‍ഷം മുമ്പ് നരിക്കുനി മുതല്‍ ഗേറ്റ് ബസാര്‍ വരെ ബി എം ആന്റ് ബി സി ടാറിംങ്ങോടെ നവീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 5 കോടി രൂപ ഫണ്ടനുവദിച്ചിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം മുമ്പ് പ്രവൃത്തി ടെണ്ടര്‍ ചെയ്‌തെങ്കിലും ഇപ്പോഴും റോഡ് പണി എങ്ങുമെത്തിയിട്ടില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ കാരണമാണ് ഇടക്ക് പ്രവൃത്തികള്‍ തടസ്സപ്പെടാനിടയാക്കിയാത്. റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് വിവിധ പാര്‍ട്ടികളും സംഘടനകളും സമരവുമായി രംഗത്തുണ്ട്. ഇതിനിടെയാണ് ബസ് ജീവനക്കാരും സമരത്തില്‍ പ്ങ്കു ചേരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss