|    Feb 21 Tue, 2017 11:10 am
FLASH NEWS

നരിക്കുനിയില്‍ സൗജന്യ വൈഫൈ പദ്ധതി ഇന്നു മുതല്‍

Published : 2nd November 2016 | Posted By: SMR

നരിക്കുനി: നരിക്കുനി ഗ്രാമപ്പഞ്ചായത്ത് 2016-17 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന സൗജന്യ വൈ ഫൈ പദ്ധതിക്ക് ഇന്ന് തുടക്കമാവും. വൈ ഫൈ ഹോട്ട് സ്‌പോട്ടിന് എന്‍ജിപി പരസ്പരം എന്ന് പേരിട്ടിക്കുന്ന ഈ പദ്ധതിയുടെ ലോഞ്ചിംഗ് ഇന്ന് വൈകീട്ട് 5.30ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ലോഞ്ചി ങ്‌നിര്‍വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി കെ വബിത അധ്യക്ഷത വഹിക്കും. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ പി ശോഭന മുഖ്യാതിഥിയായിരിക്കും. 2,35,000 രൂപയാണ് ഈ പദ്ധതിക്കായി ഗ്രാമപ്പഞ്ചായത്ത് ചെലവഴിക്കുന്നത്. 2 എംബിപിഎസ് സ്പീഡില്‍ വൈ ഫൈയിലുടെ ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്ന ഈ പദ്ധതി ബിഎസ്എന്‍എല്ലുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ 250 മീറ്റര്‍ ചുറ്റളവില്‍ 24 മണിക്കൂറും വൈഫൈ ലഭ്യമാവുന്ന രീതിയിലാണ് സജ്ജീകരണം. ഓരോ ഉപഭോക്താവിനും ഓരോ ദിവസവും ഉപയോഗിക്കാവുന്ന ഡാറ്റയുടെ പരിധിയും നിശ്ചയിക്കുന്നതിലൂടെ ഇന്റര്‍നെറ്റിന്റെ അമിതോപയോഗവും നിയന്ത്രിക്കും. യുവാക്കളെയും ഉദ്യോഗാര്‍ഥികളെയും തൊഴിലന്വേഷണത്തിനും മറ്റും സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സൗജന്യ വൈഫൈ പദ്ധതി പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ജില്ലയിലെ ആദ്യ ഗ്രാമപ്പഞ്ചായത്താവുകയാണ് നരിക്കുനി. വാര്‍ത്താസമ്മേളനത്തില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി കെ വബിത, വൈസ് പ്രസിഡന്റ് പി അബ്ദുല്‍ജബ്ബാര്‍, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വേണുഗോപാല്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക