|    Jul 23 Sun, 2017 6:06 am
FLASH NEWS

നരിക്കാട്ടേരിയില്‍ ബോംബേറ്: വിദ്യാര്‍ഥികളടക്കം നാലുപേര്‍ക്ക് പരുക്ക്

Published : 15th March 2016 | Posted By: SMR

നാദാപുരം: നരിക്കാട്ടേരിയില്‍ ബൈക്കിലെത്തിയ സംഘം സ്‌ഫോടകവസ്തു എറിഞ്ഞതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളടക്കം നാല് പേര്‍ക്ക് പരുക്ക്. നരിക്കാട്ടേരി അണിയാരീമ്മല്‍ നാഫിഅ് (19),അണിയാരീമ്മല്‍ ഫര്‍ഹാന്‍(19),ചാലില്‍ നിയാസ് (19),വട്ടക്കാട്ടില്‍ ഹാരിസ് (28) എന്നിവരെ പരിക്കുകളോടെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളങ്ങരത്ത് നരിക്കാട്ടേരി റോഡില്‍ നടന്നു പോവുകയായിരുന്ന ഇവര്‍ക്ക് നേരെ ഇന്നലെ രാത്രി എട്ടരയോടെയാണ് ആക്രമണം നടന്നത് അക്രമികളെ തിരിച്ചറിഞ്ഞതായി അിറിയുന്നു. എഎസ്പിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക