|    May 30 Tue, 2017 12:39 am
FLASH NEWS

നരബലിയെന്ന വ്യാജ പരാതി; പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Published : 18th October 2016 | Posted By: Abbasali tf

തൊടുപുഴ: ഇടമലക്കുടിയില്‍ നരബലി നടന്നതായി വ്യാജ പരാതി നല്‍കിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച മൂന്നാര്‍ പോലിസ് സ്റ്റേഷനില്‍ കീഴടങ്ങിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമായിരുന്നു ജാമ്യത്തില്‍ വിട്ടത്.തൊടുപുഴക്ക് സമീപം അരിക്കുഴ സ്വദേശി തരണിയില്‍ ജോബിഷ് (37), ഭാര്യ ജോംസി (33) എന്നിവരാണ് കഴിഞ്ഞ ദിവസം കീഴടങ്ങിയത്. പോലിസ് സ്റ്റേഷനില്‍ രണ്ട് ആദിവാസികളുമായാണ് ഇവരെത്തിയത്. ഈ ആദിവാസികളില്‍ നിന്നുമാണ് ഇടമലക്കുടിയില്‍ നരബലി നടന്നതായ വിവരം അറിഞ്ഞതെന്നാണ് ജോബിഷും ജോംസിയും പോലിസിനോട് പറഞ്ഞത്. എന്നാല്‍ ആദിവാസികളായ ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ക്ക് ഇടമലക്കുടിയുമായി ബന്ധമില്ലെന്നും പരസ്പര വിരുദ്ധമായ മറുപടിയാണ് ഇവരില്‍ നിന്നും ലഭിച്ചതെന്നും പോലിസ് പറഞ്ഞു. ദേശീയ മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍ എന്ന പേരുമുള്ള സംഘടനയുടെ പ്രവര്‍ത്തകരാണ് ജോബിഷും ജോംസിയും. ഇവരെ കൂടാതെ സംഘടനയുടെ പ്രവര്‍ത്തകരായ മറ്റ് നാല് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഈ സംഘടനക്ക് മറ്റേതെങ്കിലും തരത്തിലുള്ള ലക്ഷ്യങ്ങള്‍ ഉണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day