|    Jun 26 Mon, 2017 8:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരേ പാക് നടപടി: ഇന്ത്യ പ്രതിഷേധിച്ചു

Published : 4th November 2016 | Posted By: SMR

ന്യൂഡല്‍ഹി: എട്ട് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരായ പാകിസ്താന്റെ ആരോപണം അടിസ്ഥാനരഹിതവും കഴമ്പില്ലാത്തതുമാണെന്ന് ഇന്ത്യ. നയതന്ത്രജ്ഞരുടെ പേരും ഫോട്ടോകളും പരസ്യപ്പെടുത്തിയതിലൂടെ നയതന്ത്രജ്ഞര്‍ക്ക് നല്‍കേണ്ട സുരക്ഷാസംവിധാനത്തില്‍ പാകിസ്താന്‍ വീഴ്ച വരുത്തിയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് ആരോപിച്ചു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരേ കഴിഞ്ഞ ആഴ്ച നടപടിയെടുത്തിരുന്നു. അതിനു ശേഷമുണ്ടായ ബുദ്ധിയാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ആരോപണത്തിനു പിന്നില്‍- അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക