|    Jul 21 Sat, 2018 1:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ഉര്‍ദുഗാന്‍-ട്രംപ് ധാരണ

Published : 11th September 2017 | Posted By: fsq

 

അങ്കാറ: നയതന്ത്രബന്ധം ശക്തിപ്പെടുത്താനും മേഖലയിലെ സുരക്ഷയ്ക്ക് യോജിച്ച് പ്രവര്‍ത്തിക്കാനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ ധാരണ. ന്യൂയോര്‍ക്കില്‍ ഈ മാസം നടക്കാനിരിക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ഇരുനേതാക്കളും ചര്‍ച്ച നടത്തുമെന്നും ഉര്‍ദുഗാന്റെ ഓഫിസ് അറിയിച്ചു. മുന്‍ തുര്‍ക്കി മന്ത്രിക്കു പിഴ ചുമത്തിയ യുഎസ് നടപടിയെ ഉര്‍ദുഗാന്‍ വിമര്‍ശിച്ചതിനു പിന്നാലെയാണിത്. സിറിയയില്‍ ഐഎസിനെതിരായ നീക്കത്തില്‍ കുര്‍ദ് സായുധസംഘമായ വൈജിപിക്ക് യുഎസ് സഹായം അനുവദിച്ചതിനെത്തുടര്‍ന്ന് യുഎസും തുര്‍ക്കിയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. ഫത്ഹുല്ല ഗുലനെ കൈമാറാന്‍ യുഎസ് തയ്യാറാവാത്തതും തുര്‍ക്കിയുടെ നീരസത്തിനിടയാക്കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss